കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കഴക്കൂട്ടം : വലിയവേളി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ പത്താംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. വലിയവേളി തൈവിളകത്ത് ജോഷ്വ (15)യാണ് മരിച്ചത്. പെരുമാതുറയിൽ തീരക്കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ആക്കുളം ഗുഡ് ഷെപ്പേഡിലെ 10–ാം ക്ലാസ് വിദ്യാർഥിയാണ്.
ഞായർ വൈകിട്ട് അഞ്ചോടെയാണ് ജോഷ്വ, സുഹൃത്തുക്കളായ റെയ്‌നോ, ഇമ്മാനുവൽ എന്നിവരോടൊപ്പം വലിയവേളി പള്ളിക്ക് സമീപം കുളിക്കാനിറങ്ങിയത്. മൂവരും ശക്തമായ തിരയിൽപ്പെട്ടു. റെയ്നോയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇമ്മാനുവൽ നീന്തിക്കയറി. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഷ്വയെ കാണാതാകുകയായിരുന്നു. നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംസ്കാരം ചൊവ്വ രാവിലെ സെന്റ് തോമസ് ദേവാലയത്തിൽ.










0 comments