ad
Deshabhimani

വേമ്പനാട്ട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

fisherman died
വെബ് ഡെസ്ക്

Published on Oct 28, 2025, 11:24 AM | 1 min read

മണ്ണഞ്ചേരി (ആലപ്പുഴ) : വേമ്പനാട്ട് കായലിൽ കാറ്റിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡിൽ കൈതവളപ്പിൽ വീട്ടിൽ സജിമോന്റെ (കൊച്ചുമോൻ 54) മൃതദേഹമാണ് ചൊവ്വ രാവിലെ 9.30ഓടെ റാണി, ചിത്തിര കായലിനോട് ചേർന്നുള്ള പുത്തനാറിൽ നിന്നും തിരച്ചിൽ സംഘം കണ്ടെത്തിയത്.


തിങ്കൾ രാവിലെയാണ് വള്ളം മുങ്ങി സജിമോനെ കാണാതായത്. നാട്ടുകാരും അഗ്നിരക്ഷ സേനയും പലതവണ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ വൈകിട്ട് തിരച്ചിൽ നിർത്തി വച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെ പായലിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ സിദ്ധാർഥന്റെയും സരസമ്മയുടെയും മകനാണ്. ഭാര്യ: ആശ. മകൻ: ആദർശ് ( അറവുകാട് ഐടിഐ വിദ്യാർഥി).





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home