കുരീപ്പുഴയിൽ ബോട്ടുകൾ കത്തിനശിച്ച സംഭവം: അട്ടിമറി സാധ്യത പരിശോധിക്കാൻ അന്വേഷക സംഘം

ചിത്രങ്ങൾ: എം എസ് ശ്രീധർലാൽ
കൊല്ലം: കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾ കത്തിനശിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കാൻ അന്വേഷണ സംഘം. മത്സ്യത്തൊഴിലാളികൾ സംഭവ സമയം മുതൽ ആവശ്യപ്പെട്ടത് കൂടി കണക്കിലെടുത്താണ് അട്ടിമറി പരിശോധിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ചാകും അന്വേഷണം. കൊല്ലം സിറ്റി എസിപിക്കാണ് അന്വേഷണ ചുമതല.
കത്തിനശിച്ച ബോട്ടുകൾ (തീ കെടുത്തിയ ശേഷം)


ഫയർഫോഴ്‌സ് തീ കെടുത്താനുള്ള ശ്രമത്തിൽ



പുലർച്ചെ രണ്ടോടെയുണ്ടായ സംഭവത്തിൽ മത്സ്യബന്ധനത്തിന് ശേഷം കായലിൽ കെട്ടിയിട്ടിരുന്ന പത്തോളം ബോട്ടുകൾ പൂർണമായി കത്തിനശിച്ചു. ആഴക്കടലിൽ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന ഒമ്പത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിനശിച്ചത്.
കുളച്ചൽ, പൂവാർ ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളുകളുടെ ബോട്ടുകൾക്കാണ് തീപിടിച്ചത്. ബോട്ടിലുള്ള ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവർത്തത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവർ ചേർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ മാറ്റിയതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. സമീപത്തെ ചീനവലകൾക്കും തീപിടിച്ചു. രക്ഷാപ്രവർത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.










0 comments