രേഖകളില്ലാതെ മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ പിടികൂടി

തിരുവനന്തപുരം: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യ ബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് പട്രോളിംഗ് സംഘം പിടികൂടി. വിഴിഞ്ഞത്ത് നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻറെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആൻറണിയുടെ ട്രോളർ ബോട്ടുമാണ് പിടികൂടിയത്.സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ എ, ലൈഫ് ഗാര്ഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്‌സൺ ആൻറണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവർ പട്രോളിങ്ങിൻറെ ഭാഗമായി










0 comments