എക്സൈസ് പരിശോധനയ്ക്കിടെ കർണാടക സ്വദേശിയിൽ നിന്ന് കള്ളപ്പണം പിടികൂടി; കണ്ടെത്തിയത് 62 ലക്ഷം രൂപ

പിടിയിലായ പ്രതിയും എക്സൈസ് സംഘവും
തൃശൂർ: എക്സൈസ് പരിശോധനയ്ക്കിടെ കർണാടക സ്വദേശിയിൽ നിന്ന് കള്ളപ്പണം പിടികൂടി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. 62,50,000 രൂപയാണ് എക്സൈസ് സംഘം പിടികൂടിയത്. കർണാടക സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പണം ഇലക്ഷൻ സ്റ്റാറ്റിസ്റ്റിക്സ് സർവൈലൻസ് ടീമിന് എക്സൈസ് പൊലീസിന് കൈമാറും.
കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് തൃശ്ശൂർ പീച്ചിയിൽവെച്ച് കർണാടകയിൽ നിന്നും വരികയായിരുന്ന KA 57 F 3953 സ്ലീപ്പർ ബസ്സിലെ യാത്രക്കാരനിൽ നിന്ന് പണം പിടികൂടിയത്. കർണാടക സ്വദേശി ഉദയ് എന്ന ആളിൽ നിന്നാണ് പണം എക്സൈസ് പൊലീസ് സംഘം പിടികൂടിയത്.










0 comments