അശ്വിൻരാജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജെപി പ്രവർത്തകൻ

പുതുശേരി : പുതുശേരി കാളാണ്ടിത്തറയിൽ കരോളിന് പോയ കുട്ടികളെ മർദ്ദിച്ച കേസിലെ പ്രതി അശ്വിൻരാജ്(24) നാട്ടിലെ സജീവ ബിജെപി പ്രവർത്തകൻ. ഡിവൈഎഫ്ഐ പ്രവർത്തകരെ 3 വർഷം മുൻപ് ആക്രമിച്ച അശ്വിൻരാജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2022 ഡിസംബറിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിനും 2021 ൽ നീലിക്കാട് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതിയാണ് അശ്വിൻരാജ്.
ഡിവൈഎഫ്ഐ, സിപിഐ എം നേതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലുള്ള കാളാണ്ടിത്തറ ലെനിൻ, മണികണ്ഠൻ എന്നിവരുടെ സംഘത്തിൽപ്പെട്ട അശ്വിൻ രാജ് ബിജെപി - ആർഎസ്എസ് പ്രവർത്തകനല്ലെന്നാണ് ബിജെപി സംസ്ഥാന നേതാക്കളായ ഷോൺ ജോർജ്, സി കൃഷ്ണകുമാർ എന്നിവർ പറയുന്നത്. കുറ്റകൃത്യങ്ങൾ കൂടിയപ്പോൾ 2023 ജൂൺ 8 ന് അശ്വിൻരാജിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും സംഘർഷമുണ്ടാകുമ്പോൾ ആർഎസ്എസ് പ്രവർത്തകരുമായി ചേർന്ന് നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ച് നിരവധി കേസുകളിലുംപ്രതിയായ അശ്വിൻ രാജിൻ്റെ രാഷ്ട്രീയം നാട്ടിലും പാട്ടാണ്.









0 comments