ഗുരുവിനെ ഓര്‍ക്കാന്‍ ബിജെപിക്ക് മുഖംമൂടി വേണം: ബിനോയ് വിശ്വം

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിനെ ഓര്‍ക്കാന്‍ ബിജെപിക്ക് മുഖംമൂടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘സമസ്തഹിന്ദു' വര്‍ത്തമാനം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന ബിജെപിക്ക് സാമൂഹ്യ നവോത്ഥാനത്തിന്റെ മഹാനായകരെല്ലാം വോട്ട് രാഷ്ട്രീയത്തിന്റെ ചവിട്ടുപടി മാത്രമാണ്. അതുകൊണ്ടാണ് ശ്രീനാരായണ ഗുരുവിനെ അനുസ്മരിക്കാന്‍ അവര്‍ക്ക് ഒബിസി മോര്‍ച്ചയുടെ മുഖംമൂടി വേണ്ടി വരുന്നത്. ദിവസങ്ങള്‍ കടന്നുപോകും തോറും ബിജെപിയുടെ തനിനിറം പുറത്തുവരും. ചിന്താശേഷിയുള്ള ജനങ്ങള്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.









0 comments