print edition ബിജെപിക്കായി 'ടീം സ്പിരിറ്റ്'

തിരുവനന്തപുരം: അധികാരത്തർക്കത്തിൽ ചേരിതിരിഞ്ഞ് പോരടിക്കുമ്പോഴും ബിജെപിയെ സുഖിപ്പിക്കുന്നതിൽ യുഡിഎഫിൽ അസാമാന്യ ‘ടീം സ്‌പിരിറ്റ്.’ കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള ഘടകകക്ഷികൾ തമ്മിൽ മത്സരമാണ് ഇക്കാര്യത്തിൽ.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് യൂത്ത് കോൺഗ്രസുകാർ തീപ്പന്തമെറിഞ്ഞ് കലാപം സൃഷ്‌ടിച്ചതിന് മുഖ്യമന്ത്രി വി ഡി സതീശൻ വെല്ലുവിളിച്ചത് സിപിഐ എമ്മിനെ. തലങ്ങും വിലങ്ങും മന്ത്രിമാരെ വഴിയിൽ തടഞ്ഞ യുവമോർച്ചയ്‌ക്കെതിരെ നാവ് പൊങ്ങിയില്ല.
മന്ത്രിയെ ഒൗദ്യോഗിക വാഹനത്തിൽനിന്നും ഓട്ടോറിക്ഷയിൽനിന്നും വലിച്ചിറക്കി നടത്തിച്ചിട്ടും മിണ്ടാട്ടമില്ല. തടഞ്ഞവരെ നോക്കി മന്ത്രി കെ എം ഷാജി പറഞ്ഞു, ‘ആശാൻ ക്ഷമിച്ചിരിക്കുന്നു.’ ഇതേ മന്ത്രിയാണ് പാവങ്ങൾക്കുള്ള വീടുകളുടെ മുന്നിൽ പിഎംഎവൈ പ്രകാരം മോദി ചിത്രം പതിക്കാൻ കരാർവച്ചത്.
സത്യപ്രതിജ്ഞയിലെ സമ്പൂർണ വന്ദേമാതര ആലാപനം മുതൽ സെമി സംഘി ഭരണമാണ്. പിഎം ശ്രീക്കെതിരെ പ്രതിപക്ഷത്തിരുന്ന് ഹാലിളകിയവർ, അധികാരത്തിലേറിയപ്പോള്‍ എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് ആവർത്തിച്ചു. നാണക്കേടുകൊണ്ട് ഗതികെട്ടപ്പോള്‍ ഉപസമിതി തീരുമാനം നീട്ടിക്കൊണ്ടുപോയി. സർവകലാശാലകളോ കോളേജുകളോ അക്കാദമിക് സമിതികളോ കാവിവൽക്കരിക്കാൻ അനുവദിക്കില്ലെന്ന എൽഡിഎഫ് നിലപാട് അട്ടിമറിച്ച്, എല്ലാം ലോക്‌ഭവനുമുന്നിൽ തുറന്നിട്ടു.
വഖഫ് ബോർഡ് പുനഃസംഘടനയിൽ കേന്ദ്രത്തിന്റെ വർഗീയ അജൻഡയ്‌ക്ക് എൽഡിഎഫ് സർക്കാർ നിന്നുകൊടുത്തില്ല. ഇപ്പോൾ, ഷോൺ ജോർജിന്റെ ഹർജിക്കടിയിൽ ഒപ്പിടുന്ന സർക്കാരായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ നിയമനം സംഘപരിവാറിന് വേണ്ടിയെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് കെപിസിസി ജനറൽ സെക്രട്ടറി. ടീം യുഡിഎഫിനെ കടലിലെറിഞ്ഞവർ ബിജെപിയുമായി ടീം വർക്കിന് ബലംകൂട്ടുകയാണ്.






0 comments