print edition യുഡിഎഫിനെയും ബിജെപിയേയും സഹായിക്കുന്ന നിലപാട് : ആർ നാസർ


സ്വന്തം ലേഖകൻ
Published on Mar 13, 2026, 02:55 AM | 2 min read
ആലപ്പുഴ
: ജി സുധാകരന്റെ നിലപാട് യുഡിഎഫിനെയും ബിജെപിയെ യും സഹായിക്കുന്നതാണെന്ന് സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദീർഘകാലം പാർടി സംസ്ഥാന കമ്മിറ്റി അംഗമായും എംഎൽഎയായും മന്ത്രിയായുമൊക്കെ പ്രവർത്തിച്ച സുധാകരനിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഉണ്ടായത്. ഒരുതരത്തിലുള്ള അവഗണനയും ഉണ്ടായിട്ടില്ല. 75 വയസ് കഴിഞ്ഞതിനാലാണ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായത്. തുടർന്ന് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർടി തീരുമാനിച്ചത്. ഇതനുസരിച്ച് ജില്ലാകമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാക്കി. ഒരുതവണ പോലും പങ്കെടുത്തില്ല. ജില്ലാകമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഓഫീസ് മുജി സുധാകരന്റെ നിലപാട് യുഡിഎഫിനെയും ബിജെപിയെ യും സഹായിക്കുന്നതാണെന്ന് സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.റിയും സജ്ജീകരിച്ചു.
പുന്നപ്ര –വയലാർ വാരാചരണത്തിന്റെ ദീപശിഖ കൊളുത്തിക്കൊടുത്തിരുന്നത് വി എസ് അച്യുതാനന്ദൻ ആയിരുന്നു.
വി എസിന് ശേഷം ദീപശിഖ കൊളുത്തിനൽകുന്നത് ജി സുധാകരനാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നിരവധി സമ്മേളനങ്ങൾ ഉദ്‌ഘാടനം ചെയ്‌തതും അദ്ദേഹമായിരുന്നു.
പാർടി അംഗത്വം ഇപ്പോൾ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ജി സുധാകരന്റെ ഘടകത്തിൽ സൂക്ഷ്‌മപരിശോധനയ്‌ക്കായുഡിഎഫിനെയും ബിജെപിയേയും
സഹായിക്കുന്ന നിലപാട് : ആർ നാസർയി യോഗം നടത്തി. സുഖമില്ലെന്നുപറഞ്ഞ് അതിൽ അദ്ദേഹം പങ്കെടുത്തില്ല. എന്നിട്ടും അംഗത്വം പുതുക്കാൻ തീരുമാനമെടുത്തു. ഇതിന് പൂരിപ്പിച്ചുനൽകാനുള്ള ഫോറം ബ്രാഞ്ച് സെക്രട്ടറി വീട്ടിൽ കൊടുത്തു. അത് ജില്ലാകമ്മിറ്റി ഓഫീസിൽ നേരിട്ട് കൊടുത്തുകൊള്ളാം എന്ന് അദ്ദേഹം പറഞ്ഞു. ഇതിനുശേഷം ചാനലിലൂടെയാണ് അംഗത്വം പുതുക്കുന്നില്ലെന്ന് അറിഞ്ഞത്.
കുറേനാളായി അന്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ പദ്ധതിയിടുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായാണ് അംഗത്വത്തിൽനിന്ന് ഒഴിവാകുന്ന ജി സുധാകരന്റെ നിലപാട് യുഡിഎഫിനെയും ബിജെപിയെ യും സഹായിക്കുന്നതാണെ NAZER 1ന്ന് സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വാർത്താസമ്മേളനത്തിൽ പജി സുധാകരന്റെ നിലപാട് യുഡിഎഫിനെയും ബിജെപിയെ യും സഹായിക്കുന്നതാണെന്ന് സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.റഞ്ഞു. തും, അവഗണിക്കുന്നുവെന്ന് പറയുന്നതും.
ദീർഘമായ പ്രവർത്തനപരിചയമുള്ള കമ്യൂണിസ്‌റ്റുകാരന് ഇത്തരം അപചയം ഉണ്ടാകാൻ പാടില്ലാത്തതാണ്. അന്പലപ്പുഴയിൽ മത്സരിക്കാനുള്ള നീക്കത്തിൽനിന്ന് അദ്ദേഹം പിന്മാറുമെന്നാണ് കരുതുന്നത്. അദ്ദേഹംകൂടി പടുത്തുയർത്തിയ പാർടിക്കെതിരെ നിലപാടെടുക്കരുത്. സുധാകരൻ ഇങ്ങനെയൊരു നിലപാടെടുത്താൽ ഒപ്പംപോകുന്ന ഒരാളും ജില്ലയിലില്ലെന്നും ആർ നാസർ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എം ആരിഫ്, വി ജി മോഹനൻ, കെ ജി രാജേശ്വരി, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments