ad
Deshabhimani

‘വിങ്സ്‌’ പക്ഷി നിരീക്ഷണം

തലസ്ഥാന ജില്ലയില്‍ 188 ഇനം പക്ഷികളെ കണ്ടെത്തി

z
avatar
സ്വന്തം ലേഖകൻ

Published on Dec 31, 2025, 02:35 PM | 3 min read

ശാസ്ത്രജ്ഞര്‍, പക്ഷിനിരീക്ഷകര്‍, കോളേജ്‌ വിദ്യാര്‍ഥികള്‍, പ്രകൃതി സ്നേഹികൾ, കെഎഫ്ഡിസി അരിപ്പയിലെ ഗൈഡുകള്‍ ഉള്‍പ്പടെ 42 പേര്‍ ജില്ലയിലുടനീളമുള്ള തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍, ഹില്‍ സ്നേഷനുകള്‍, കാമ്പസുകള്‍, നഗര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിയലാണ്‌ നിരീക്ഷണം നടത്തിയത്‌. ടൂറിസം, വികസന പ്രവർത്തനങ്ങൾ പക്ഷികളുടെ ആവാസ വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ്‌ നിരീക്ഷകരുടെ അഭിപ്രായം.


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഒറ്റദിവസം നടന്ന പക്ഷി നിരീക്ഷണത്തിൽ ദേശാടകർ ഉൾപ്പെടെ അത്യപൂർവമായ 188 ഇനം പക്ഷികളെ കണ്ടെത്തി. കോട്ടൂർ വനത്തിലാണ്‌ കൂടുതൽ പക്ഷികളെ കണ്ടെത്തിയത്‌. 85 ഇനം പക്ഷികൾ. അരിപ്പയിൽ 83 ഇനവും വെള്ളായനിയിൽ 76 ഇനവും പൊന്മുടിയിൽ 67 ഇനവും പക്ഷികളെ കണ്ടെത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത്‌ സ്ഥലങ്ങളിൽ ‘വിങ്സ്‌’ തിരുവനന്തപുരമാണ്‌ പക്ഷി നിരീക്ഷണം നടത്തിയത്‌. ശാസ്ത്രജ്ഞര്‍, പക്ഷിനിരീക്ഷകര്‍, കോളേജ്‌ വിദ്യാര്‍ഥികള്‍, പ്രകൃതി സ്നേഹികൾ, കെഎഫ്ഡിസി അരിപ്പയിലെ ഗൈഡുകള്‍ ഉള്‍പ്പടെ 42 പേര്‍ ജില്ലയിലുടനീളമുള്ള തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍, ഹില്‍ സ്നേഷനുകള്‍, കാമ്പസുകള്‍, നഗര പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിയലാണ്‌ നിരീക്ഷണം നടത്തിയത്‌. ടൂറിസം, വികസന പ്രവർത്തനങ്ങൾ പക്ഷികളുടെ ആവാസ വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ്‌ നിരീക്ഷകരുടെ അഭിപ്രായം.

sssഉപ്പൂപ്പൻ

ആക്കുളം, വേളി മേഖലയില്‍ 51 ഇനങ്ങളെ രേഖപ്പെടുത്തി. ഭാമ ശാസ്ത്ര പഠനകേന്ദ്രത്തിനുള്ളിലെ തണ്ണീര്‍ത്തടങ്ങളില്‍ അഞ്ഞുറോളം ചൂളന്‍ എരണ്ടകളെ കണ്ടു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നഗര പ്രദേശങ്ങള്‍ ഇപ്പോഴും ഗണൃമായ ജൈവവൈവിധ്യത്തിന്‌ ആവാസമൊരുക്കുന്നുണ്ടെന്നതിന്‌ തെളിവാണിത്‌. തിരുവനന്തപുരം മൃഗശാലയിലും കേശവദാസപുരം നെല്‍വയലുകളിലും നിരീക്ഷണം നടത്തിയ മറ്റൊരു സംഘം നഗര തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം അടിവരയിട്ട 46 ഇനങ്ങളെ രേഖപ്പെടുത്തി. മൃഗശാലവളപ്പില്‍ കാവി, ചെന്തലയന്‍ കാട്ടുപുളള്‌, തവിട്ടു പാറ്റാപിടിയന്‍, Mead വാലുകുലുക്കി തുടങ്ങിയ ദേശാടന പക്ഷികളെയും കണ്ടെത്തി. ഇത്‌ നഗരത്തിലെ വച്ചപ്പുകളുടെ നല്ല പാരിസ്ഥിതിക ആരോഗ്യത്തിന്റെ പ്രതീകങ്ങളാണ്‌ . തലസ്ഥാന നഗരത്തിന്റെ പക്ഷിസങ്കേതമായ വെള്ളായണി പുഞ്ചക്കരി തണ്ണീര്‍ത്തടത്തില്‍ ചെങ്കാലന്‍ പുള്ള്‌, കായല്‍ പുള്ള്‌, ചെറിയ നെല്ലിക്കോഴി എന്നിവയുള്‍പ്പെടെ 76 ഇനങ്ങളെയാണ്‌ കണ്ടെത്തിയത്‌. ടൂറിസം മേഖലയിലെ വികസനം ഈ തണ്ണീര്‍ത്തടത്തിനു പുതിയൊരു മുഖം നല്‍കുമെങ്കിലും വലിയ നിര്‍മാണങ്ങള്‍ ഉള്‍പ്പെടുന്ന ഇടപെടലുകള്‍ അതിന്റെ സമ്പന്നമായ പക്ഷിസങ്കേതത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന്‌ പക്ഷി നിരീക്ഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മറ്റൊരു സ്വാഭാവിക തണ്ണീര്‍ത്തടമായ കഠിനംകുളം കായലില്‍ തെറ്റിക്കൊക്കന്‍, ചോരക്കാലി, കാക്കമീന്‍കൊത്തി എന്നിവയുള്‍പ്പെടെ 36 ഇനങ്ങളെ രേഖപ്പെടുത്തി. പ്രദേശത്തെ മലിനീകരണം കുറഞ്ഞതായി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

കോട്ടൂര്‍ വനങ്ങളില്‍ കിന്നരിപ്പരുന്ത്‌, പുല്‍പ്പരുന്ത്‌, തീച്ചിന്നന്‍, വെണ്‍നീലി പാറ്റപിടിയന്‍ എന്നിവയുള്‍പ്പെടെയുള്ള 85 ഇനങ്ങളെയാണ്‌ കണ്ടെത്തിയത്‌. അരിപ്പയിലെ കെഎഫ്ഡിസി വനം വകുപ്പ്‌ ഗൈഡുകള്‍ ഉൾപ്പെടെ അരിപ്പ വനങ്ങളില്‍ നടത്തിയ സർവെയിൽ 83 ഇനം പക്ഷികളെ രേഖപ്പെടുത്തി. പശ്ചിമഘട്ടത്തിലെ വനങ്ങളില്‍ സാധാരണവും എന്നാല്‍ കണ്ടെത്താന്‍ പ്രയാസമുള്ളതുമായ പക്ഷിയായ മാക്കാച്ചിക്കാടയെ നിരീക്ഷിച്ചു.

കോട്ടൂര്‍ വനങ്ങളില്‍ കിന്നരിപ്പരുന്ത്‌, പുല്‍പ്പരുന്ത്‌, തീച്ചിന്നന്‍, വെണ്‍നീലി പാറ്റപിടിയന്‍ എന്നിവയുള്‍പ്പെടെയുള്ള 85 ഇനങ്ങളെയാണ്‌ കണ്ടെത്തിയത്‌. അരിപ്പയിലെ കെഎഫ്ഡിസി വനം വകുപ്പ്‌ ഗൈഡുകള്‍ ഉൾപ്പെടെ അരിപ്പ വനങ്ങളില്‍ നടത്തിയ സർവെയിൽ 83 ഇനം പക്ഷികളെ രേഖപ്പെടുത്തി. പശ്ചിമഘട്ടത്തിലെ വനങ്ങളില്‍ സാധാരണവും എന്നാല്‍ കണ്ടെത്താന്‍ പ്രയാസമുള്ളതുമായ പക്ഷിയായ മാക്കാച്ചിക്കാടയെ നിരീക്ഷിച്ചു.

Xതീകാക്ക

പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 50 ഇനങ്ങളെ നിരീക്ഷിച്ചു. സംരക്ഷിത പ്രദേശങ്ങള്‍ക്ക്‌ പുറത്തുള്ള കാമ്പസുകള്‍ക്ക്‌ ഗണ്യമായ ജൈവവൈവിധ്യ കേന്ദ്രങ്ങളായി വര്‍ത്തിക്കാന്‍ കഴിയുമെന്ന്‌ വീണ്ടും സ്ഥിരീകരിച്ചു. മലമ്പ്രദേശങ്ങളിലെ വനങ്ങളും ഉയര്‍ന്ന വൈവിധ്യം കാണിച്ചു. പൊന്‍മുടിയില്‍ വരിഉപ്പന്‍, വലിയ മുള്‍വാലന്‍ ശരപ്പക്ഷി, ചെറിയ മുള്‍ വാലന്‍ ശരപ്പക്ഷി, റോസാക്കുരുവി എന്നിവയുള്‍പ്പെടെ 67 ഇനം പക്ഷികള്‍ കണ്ടെത്തി. ചില വിനോദസഞ്ചാരികള്‍ അമിത ഉച്ചത്തില്‍ പാട്ടു കേള്‍പ്പിക്കുന്നത്‌ വന്യ ജീവികളെയും പൊന്‍മുടിയില്‍ ശാന്തത തേടുന്ന സന്ദര്‍ശകരെയും പ്രതികൂലമായി ബാധിക്കുമെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഫലപ്രദമായ സഹവര്‍ത്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന കാവി, കരിമ്പന്‍ കാട്ടുബുള്‍ബുള്‍, ചെഞ്ചിലപ്പന്‍, കരിമ്പന്‍ കാട്ടുബുള്‍ബുള്‍, വലിയ മുശള്‍വാലന്‍ ശരപ്പക്ഷികള്‍ എന്നിവയുള്‍പ്പെടെ 73 ഇനം പക്ഷികളെയാണ്‌ ബോണക്കാട്‌ രേഖപ്പെടുത്തിയത്‌.

sssകിന്നരിപ്പരുന്ത്‌

ആറ്റിങ്ങലിനടുത്തുള്ള പഴഞ്ചിറ തണ്ണീര്‍ത്തടത്തില്‍ ദേവപ്രിയ ഗ‍ൗരി എന്ന പക്ഷിനിരീക്ഷകയുടെ വലതുകൈയില്‍ ഒടിവുണ്ടായിടും ഒറ്റയ്ക്ക്‌ നിരീക്ഷിച്ച്‌ 40 ഇനം പക്ഷികളെ രേഖപ്പെടുത്തി. പക്ഷികളുടെ ഫോട്ടോ എടുക്കാന്‍ ഇടതുകൈ മാത്രം ഉപയോഗിച്ച ദേവപ്രിയ വരി എരണ്ട, പുളിച്ചുണ്ടന്‍ താറാവ്‌, പവിഴക്കാലി, ചാരത്തലക്കാളി തുടങ്ങിയ ഇനങ്ങളെ രേഖപ്പെടുത്തി.

ഒറ്റ ദിവസം നടത്തിയ സർവെയിലാണ്‌ ഇത്രയും ഇനം പക്ഷികളെ കണ്ടെതതിയത്‌. ഇവർ നിരീക്ഷണാനുഭവങ്ങള്‍ പങ്കുവയ്‌ക്കാൻ ഒത്തു ചേർന്നു. തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി അസിസ്പന്‍റ്‌ കണ്‍സര്‍വേറ്റര്‍ സജു എസ്‌ നായര്‍ ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ടത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയെക്കുറിച്ച്‌ കിറ്റ്‌സ്‌ ഡയറകുര്‍ ഡോ. ദിലീപ്‌ എം ആര്‍ സംസാരിച്ചു. ഡബ്ല്യൂ ഡബ്ല്യൂഇ ഇന്ത്യയുടെ സംസ്ഥാന ഡയറടക്‌ടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ്‌, ഡബ്ല്യൂഡബ്ല്യൂഇ എംഎഎംഎസ്‌ പ്രോജക്‌ട്‌ ഓഫീസര്‍ എസ്‌എസ്‌ അനുശ്രീധ, വിങ്സ് തിരുവനന്തപുരം 2025 ന്റെ കോര്‍ഡിനേറ്റര്‍മാരായ എ കെ ശിവകുമാർ, ഗോവിന്ദ്‌ ഗിരിജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home