ad
Deshabhimani

ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം; കാസർകോട് ജില്ലാ പഞ്ചായത്ത് ബിഎംസിക്ക് ഒന്നാം സ്ഥാനം

ksbb
വെബ് ഡെസ്ക്

Published on Jul 08, 2025, 11:07 PM | 2 min read

തിരുവനന്തപുരം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള (ബിഎംസി) പുരസ്കാരം കാസർകോട് ജില്ലാ പഞ്ചായത്ത് ബിഎംസിക്ക്. 1,00,000 രൂപയും പ്രശസ്തിപത്രവും. രണ്ടാം സമ്മാനത്തിന് എളവള്ളി പഞ്ചായത്ത് ബിഎംസി അർഹരായി. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.


കേരള സർക്കാരിന്റെ പരിസ്ഥിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വ്യക്തികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർക്കാർ (സർക്കാർ/പൊതുമേഖല/സഹകരണ)/സ്വകാര്യ (വാണിജ്യ) സ്ഥാപനങ്ങളെയും കാവുകളെയും മാധ്യമ പ്രവർത്തകരേയും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണ് “കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരം”.  2007 മുതൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുരസ്കാരങ്ങൾ നൽകുന്നു.


2023 ലെ ജൈവവൈവിധ്യ പുരസ്‌കാര വിജയികൾ


1. കേരളത്തിലെ മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി): രണ്ടാം സമ്മാനം: എളവള്ളി ഗ്രാമപഞ്ചായത്ത് ബിഎംസി, എളവള്ളി ഗ്രാമ പഞ്ചായത്ത്, ചിറ്റാട്ടുകര, തൃശ്ശൂർ


2. മികച്ച ജൈവവൈവിധ്യ സ്‌കൂൾ: ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, ബേക്കൽ, മലാംകുന്ന്, കാസർകോട്


3.മികച്ച ജൈവവൈവിധ്യ കോളേജ്: കോളേജ് ഓഫ് അഗ്രികൾച്ചർ, വെള്ളായണി, തിരുവനന്തപുരം & ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, തൃശൂർ.

4.മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ, പൊതുമേഖല): മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം.  


5.മികച്ച കാവ് സംരക്ഷണ പുരസ്‌കാരം: മികച്ച കാവ് സംരക്ഷണത്തിന് കോഴിക്കോട് ജില്ലയിലെ M/s പൊയിൽക്കാവ്


6.ഹരിത വ്യക്തി: ഫൈസൽ എ., പിള്ളിയിൽ വീട്, തഴവ, കരുനാഗപ്പള്ളി, കൊല്ലം.


7.മികച്ച സംരക്ഷക കർഷകൻ (സസ്യജാലം): കെ. ശശീന്ദ്രൻ, കൃഷ്ണവിലാസം, വെങ്ങപ്പള്ളി , കൽപ്പറ്റ, വയനാട്.


8.മികച്ച സംരക്ഷക കർഷക (സസ്യജാലം): വാണി വി., പാലക്കുളങ്ങര മാടം, ഠാണാപ്പാടി, ഹരിപ്പാട്, ആലപ്പുഴ .


9.മികച്ച സംരക്ഷക കർഷക (ജന്തു/പക്ഷി) വിഭാഗം:  വിധു രാജീവ്, അരൂക്കുഴുപ്പിൽ വീട്, മുട്ടുചിറ, കോട്ടയം.


10. ജൈവവൈവിധ്യ പത്ര പ്രവർത്തകൻ  (അച്ചടി മാധ്യമം) : ഒ.സി. മോഹൻരാജ്, പ്രത്യേക ലേഖകൻ, കേരളകൗമുദി, കണ്ണൂർ


11. ജൈവവൈവിധ്യ മാധ്യമ പ്രവർത്തകൻ (ദൃശ്യ, ശ്രവ്യമാധ്യമം): കെ. രാജേന്ദ്രൻ, സീനിയർ ന്യൂസ് എഡിറ്റർ, കൈരളി ടിവി, തിരുവനന്തപുരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home