കേരള സർവകലാശാല ഭരത് മുരളി നാടകോത്സവം 27 മുതൽ

തിരുവനന്തപുരം : കേരള സർവകലാശാല സംഘടിപ്പിക്കുന്ന രണ്ടാമത് ഭരത് മുരളി നാടകോത്സവം 27 മുതൽ 31 വരെ നടക്കും. വ്യാഴം വൈകിട്ട് അഞ്ചിന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഉദ്‌ഘാടനത്തിനു ശേഷം കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം അരങ്ങേറുമെന്ന് സർവകലാശാല വൈസ്‌ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്‌ഘാടനച്ചടങ്ങിൽ നാടകത്തിന്റെ ശിൽപ്പികളിൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും ആദരിക്കും.
നാടകോത്സവത്തിൽ മൂന്നു വേദികളിലായി 10 നാടകങ്ങൾ അരങ്ങിലെത്തും. എല്ലാദിവസവും നാടകത്തെ സംബന്ധിച്ച ചർച്ചയും പ്രഭാഷണങ്ങളും നടക്കും. 31ന് വൈകിട്ട് 5.30ന് സമാപനസമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സർവകലാശാല രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ, പ്രൊഫ. സി ആർ പ്രസാദ്, സിൻഡിക്കറ്റ്‌അംഗങ്ങളായ ഡോ. ഷിജൂഖാൻ, ജി മുരളീധരൻ, അഹമ്മദ് ഫൈസൽ, രാജീവ് കുമാർ, ഡോ. എസ് നസീബ് എന്നിവരും പങ്കെടുത്തു.











0 comments