ജി സുകുമാരൻ നായരെ അധിക്ഷേപിച്ച് സംഘപരിവാർ ; ഇരുട്ടിന്റെ മറവിൽ ബാനർ

പത്തനംതിട്ട
എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ അധിക്ഷേപിച്ച് പത്തനംതിട്ട വെട്ടിപ്രം 115–ാം നന്പർ ശ്രീകൃഷ്‌ണ വിലാസം കരയോഗത്തിന് മുന്നിൽ ബാനർ. വ്യാഴം പുലർച്ചെയാണ് ബാനർ കണ്ടത്. ഇരുട്ടിന്റെ മറവിൽ സംഘപരിവാർ അനുകൂലികൾ സ്ഥാപിച്ച ബാനർ എടുത്തുമാറ്റി.
ബാനർ സ്ഥാപിച്ചത് തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നും കരയോഗ അംഗങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്നും ഭാരവാഹികൾ പ്രതികരിച്ചു. ആഗോള അയ്യപ്പസംഗമത്തെ എതിർക്കുന്ന നിക്ഷിപ്‌ത താൽപ്പര്യക്കാരാവും ഇതിനു പിന്നിലെന്ന് കരയോഗം പ്രസിഡന്റ് അഡ്വ. ദിനേശ് ബി നായർ പറഞ്ഞു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് എൻഎസ്‌എസ് ആസ്ഥാനത്ത് പ്രവേശനാനുമതി നിഷേധിച്ചപ്പോഴും വെട്ടിപ്രം കരയോഗ പരിസരം ഉപയോഗിച്ച് ആർഎസ്‌എസ്– ബിജെപി അനുകൂലികൾ എൻഎസ്‌എസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.








0 comments