print edition കുഞ്ഞ് ധ്രിയ ആശുപത്രി വിട്ടു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവിൽനിന്ന് പുതുജീവൻ

തിരുവനന്തപുരം: ജന്മനാ ബാധിച്ച കരൾരോഗം അതിജീവിച്ച് ആറുമാസക്കാരി ധ്രിയ വീട്ടിലേക്ക് മടങ്ങുന്നു. കിംസ്‌ഹെൽത്തിലായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തനംതിട്ടയിലെ ആലിനിൽനിന്നാണ് കരൾ സ്വീകരിച്ചത്.
കരളിൽനിന്ന് പിത്താശയത്തിലേക്ക് പിത്തരസം എത്തിക്കുന്ന നാളികളിലെ തടസ്സംമൂലം ഉണ്ടാകുന്ന ‘ബിലിയറി അത്രേസിയ' രോഗമായിരുന്നു ധ്രിയക്ക്. തിരുവനന്തപുരം സ്വദേശികളായ വിദ്യ–ബൈജു കുമാർ എന്നിവരുടെ മകളാണ്.
കിംസ്ഹെൽത്തിലെ മൾട്ടിവിസറൽ ട്രാൻസ്‌പ്ലാന്റ്, ഹെപ്പറ്റോബിലിയറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ഷിറാസ് അഹമ്മദ് റാഥർ, ചീഫ് കോ ഓർഡിനേറ്റർ ടി യു ഷബീറലി എന്നിവരുടെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുകയും കരളിന്റെ പ്രവർത്തനം സാധാരണനിലയിലാകുകയും ചെയ്തിട്ടുണ്ട്.
ഡോ. വർഗീസ് എൽദോ, ഡോ. എ ഹാഷിർ, ഡോ. ആർ എസ് പ്രിജിത്ത്, ഡോ. അഭിജിത്ത് ഉത്തമൻ, ഡോ. മധു ശശിധരൻ, ഡോ. അനു കെ വാസു, ഡോ. മനീഷ് കുമാർ യാദവ്, ഡോ. കെ എസ് മനോജ്, ഡോ. സി ഷിജുകുമാർ എന്നിവരും ചികിത്സാസംഘത്തിലുണ്ടായി.









0 comments