ad
Deshabhimani

print edition വനിതാ മന്ത്രിക്കെതിരായ ആക്രമണം ചരിത്രത്തിലാദ്യം

attack against veena george
വെബ് ഡെസ്ക്

Published on Feb 27, 2026, 02:18 AM | 1 min read


തിരുവനന്തപുരം

ഇതുവരെയുള്ള വനിതാമന്ത്രിമാർക്കൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത ആക്രമണമാണ്‌ വീണാ ജോർജിനുനേരെയുണ്ടായത്‌. അതും വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ, മന്ത്രി രാജിവയ്‌ക്കണമെന്ന ബാലിശവാദത്തിൽ. എന്നാൽ, ഇത്രയും ഗ‍ൗരവതരമായ ആക്രമണമായിട്ടും മാധ്യമങ്ങളിലേറെയും അതിനെ അവതരിപ്പിക്കുന്നത്‌ കൃത്യമായ അജൻഡയോടെ.


വീണാ ജോർജ്‌ മന്ത്രിയായി ചുമതലയേറ്റതുമുതൽ ചില മാധ്യമങ്ങൾ വേട്ടയാടൽ തുടങ്ങിയതാണ്‌. രാജ്യത്ത്‌ ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളം തലയുയർത്തിനിൽക്കുന്പോഴും ആരോഗ്യരംഗം തകർന്നു എന്നു വ്യാഖ്യാനമുണ്ടാക്കാൻ ആസൂത്രണമുണ്ടായി. എവിടെങ്കിലും ചികിത്സാപിഴവ്‌ എന്ന്‌ പരാതി ഉയർന്നാലുടൻ ആരോഗ്യമന്ത്രിക്കെതിരെ തിരിയാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കാൻ വാർത്തകളുണ്ടാക്കിയാണ്‌ ചില മാധ്യമങ്ങളുടെ പക്ഷപാതിത്വം.


കണ്ണൂരിൽ റെയിൽവേ പ്ലാറ്റ്‌ഫോമിൽ മന്ത്രിക്കെതിരെ പാഞ്ഞടുത്തത്‌ എന്തിനെന്ന്‌ കെഎസ്‌യുവിനുപോലും വ്യക്തതയില്ല. ഏതോകാലത്തെ സംഭവങ്ങളിൽ മന്ത്രി ഇപ്പോൾ എന്തിന്‌ രാജിവയ്‌ക്കണമെന്ന ചോദ്യം മാധ്യമങ്ങൾ ഉയർത്തിയില്ല. അതീവസുരക്ഷയുള്ള ഇടമായാണ്‌ റെയിൽവേ സ്‌റ്റേഷൻ കണക്കാക്കപ്പെടുന്നത്‌. യാത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫേ-ാം ടിക്കറ്റോ ഇല്ലാതെ കടന്നുചെല്ലാൻ കഴിയാത്തിടത്ത്‌ മന്ത്രിക്കുനേരെ പാഞ്ഞടുക്കാൻ കൃത്യമായ ആസൂത്രണമില്ലാതെ സാധിക്കില്ല. പ്ലാറ്റ്‌ഫോമിലൂടെ ചിരിച്ച്‌ സംസാരിച്ചുപോകുന്ന മന്ത്രിയുടെ അരികിലേക്ക്‌ പെട്ടെന്ന്‌ ചാടിവീണ്‌ സൃഷ്‌ടിച്ച സംഘർഷത്തെ വിമർശിക്കാൻ തയ്യാറാകാത്ത മാധ്യമങ്ങൾക്ക്‌, കെഎസ്‌യു നൽകിയ വീഡിയോയുമായി മന്ത്രിക്കടുത്ത്‌ അവർ എത്തിയോ എന്നുള്ള വിശകലനത്തിലാണ്‌.


നേരത്തെ വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരെ ആക്രമണശ്രമമുണ്ടായപ്പോഴും ഇതേ രീതിയായിരുന്നു. എന്നാൽ, ഷാഫി പറമ്പിലിന്റെ മൂക്കിന്റെ പാലം തകർന്നുവെന്ന തിരക്കഥയ്‌ക്ക്‌ പ്രചാരണം നൽകാൻ ഇ‍ൗ മാധ്യമങ്ങൾക്ക്‌ മടിയുണ്ടായിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home