ad
Deshabhimani

കമോൺട്രാ അശ്വിനേ.. ‘വേദനയെ മറക്കാൻ കലയോളം പോന്ന മരുന്നില്ലളിയാ’

aswin pradeep
വെബ് ഡെസ്ക്

Published on Mar 20, 2025, 01:23 AM | 1 min read

തൊടുപുഴ : ‘വേദനയെ മറക്കാൻ കലയോളം പോന്ന മരുന്നില്ലളിയാ’–- കടമ്മനിട്ട മൗണ്ട്‌ സിയോൺ ലോ കോളേജ്‌ രണ്ടാംവർഷ വിദ്യാർഥി അശ്വിൻ പ്രദീപ്‌ കൂട്ടുകാരോട്‌ പറയുന്നു. വഞ്ചിപ്പാട്ട്‌ മത്സരത്തിന്റെ പരിശീലന സമയത്താണ്‌ അപകടത്തിൽ പരിക്കേൽക്കുന്നത്‌.


ബൈക്കിൽനിന്ന്‌ വീണ്‌ തലയ്ക്ക്‌ മുറിവേറ്റ്‌ ഏഴ്‌ തുന്നൽ, ഇടതുകൈയ്‌ക്ക്‌ ചതവ്‌, കാലിനും ഗുരുതര പരിക്ക്‌–-ആകെമൊത്തം ടോട്ടൽ സീൻ ഡാർക്ക്‌. എന്നാൽ ആറൻമുള സ്വദേശി അശ്വിന്‌ വഞ്ചിപ്പാട്ടിന്റെയും കൂട്ടുകാരുടെയും വൈബിനൊത്ത്‌ കൂടിയേ തീരൂ. ‘കമോൺട്രാ അശ്വിനേ’– ചങ്കുകൂട്ടുകാർ കൂടെനിന്നു. വേദനകൾ മറന്ന്‌ അശ്വിൻ വേദിയിലെത്തി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ടീം മികച്ച പ്രകടനവും പുറത്തെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home