ചർച്ച ഭയന്ന് പ്രതിപക്ഷം

ഒ വി സുരേഷ്
Published on Jan 28, 2026, 04:41 AM | 2 min read
തിരുവനന്തപുരം:
തിരിച്ചടിയാകുമെന്ന് കണ്ടതോടെ സഭാബഹിഷ്‌കരണം പിൻവലിച്ചുവെങ്കിലും ചർച്ചകളിൽ നിന്ന് ഒളിച്ചോടി പ്രതിപക്ഷം. ശബരിമലസ്വർണക്കവർച്ചയെകുറിച്ച് പുറത്ത് പ്രസംഗിക്കുകയും സഭാകവാടത്തിൽ സമരം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാൻ തയ്യാറായില്ല. തന്നെയുമല്ല, ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലും
തിരിച്ചടിയാകുമെന്ന് കണ്ടതോടെ സഭാബഹിഷ്‌കരണം, പിൻവലിച്ചുവെങ്കിലും ചർച്ചകളിൽ നിന്ന് ഒളിച്ചോടി പ്രതിപക്ഷം. ശബരിമലസ്വർണക്കവർച്ചയെകുറിച്ച് പുറത്ത് പ്രസംഗിക്കുകയും സഭാകവാടത്തിൽ സമരം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാൻ തയ്യാറായില്ല.
പങ്കെടുത്തില്ല. ചർച്ച നടക്കാൻ സാധ്യതയുള്ള സമയത്തൊന്നും സഭയിൽ ഇരിക്കാനും തയ്യാറായില്ല. ശബരിമല വിഷയം സഭയിൽ ഉന്നയിക്കാതെ കവാടത്തിൽ രണ്ടു എംഎൽഎമാരെ ഇരുത്തിയിരിക്കുകയാണ്.
നിയമസഭാ സമ്മേളനം ആരംഭിച്ച് മൂന്നാം ദിവസം പോറ്റിയെ കേറ്റിയതാരപ്പ എന്ന പ്രതിപക്ഷത്തിന്റെ പാട്ടിന് ‘കോൺഗ്രസാണേ അയ്യപ്പാ’ എന്ന ഭരണപക്ഷത്തിന്റെ മറുപാട്ട് യുഡിഎഫിനെ നാണംകെടുത്തിയിരുന്നു. ചർച്ചയിൽ സോണിയാഗാന്ധിയുടെ പേരടക്കം വന്നതോടെ പ്രതിപക്ഷം വിരണ്ടു.
ചൊവ്വാഴ്‌ച സമ്മേളനം ആരംഭിച്ചയുടൻ സ്‌പീക്കർ എ എൻ ഷംസീർ ചോദ്യോത്തര വേളയിലേക്ക് കടക്കുമെന്ന് അറിയിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു.
ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎമാരായ സി ആർ മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തിൽ സമരം ആരംഭിച്ചുവെന്നും സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമരം ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി.
പിന്നെ തിരിച്ചുവന്നെങ്കിലും ശൂന്യവേളയിൽ അടിയന്തരവിഷയമല്ലാത്ത കാര്യത്തിൽ നോട്ടീസ്. സ്‌പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ ഡയസിനുമുന്നിൽ ബഹളം. എന്നിട്ടും സഭാനടപടികൾ തുടർന്നപ്പോൾ, നന്ദിപ്രമേയ ചർച്ചയ്‌ക്കുമുമ്പ് വീണ്ടും ഇറങ്ങിപ്പോയി.
കഴിഞ്ഞ സമ്മേളനത്തിലും നിരന്തരം ബഹളമായിരുന്നു. തുടരെത്തുടരെയുള്ള അടിയന്തര പ്രമേയങ്ങൾക്ക് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായതോടെ പണി പാളുമെന്ന് മനസ്സിലാക്കി ബഹളം മാത്രമായി. സുപ്രധാന ബില്ലുകളുടെ ചർച്ചയും അലങ്കോലമാക്കാൻ ശ്രമിച്ചു.
പ്രതിപക്ഷ സമരം ഹൈക്കോടതിക്കെതിരെ
തിരുവനന്തപുരം
ശബരിമല സ്വർണക്കൊള്ളയിൽ ചർച്ചയ്‌ക്ക് തയ്യാറാകാതെ നിയമസഭാകവാടത്തിൽ പ്രതിപക്ഷം നടത്തുന്ന സമരം ഹൈക്കോടതിക്കെതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്‌ച രാവിലെ ചോദ്യോത്തര വേള ആരംഭിച്ചയുടൻ സഭാകവാടത്തിൽ രണ്ട് എംഎൽഎമാർ സമരം ആരംഭിച്ചത് പ്രതിപക്ഷ നേതാവ് അറിയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എസ്ഐടി അന്വഷണം ഹൈക്കോടതി നിർദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്ഐടിയുടെ കാര്യങ്ങൾ നോക്കുന്നതും ഇടപെടുന്നതും ഹൈക്കോടതിയാണ്. നിയമസഭാ കവാടത്തിലാണെങ്കിലും പ്രതിപക്ഷത്തിന്റെ സമരം ഹൈക്കോടതിക്കെതിരെയാണ് –മുഖ്യമന്ത്രി പറഞ്ഞു.










0 comments