നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് രേഖകളില്ലാത്ത 21 ലക്ഷം രൂപ പിടിച്ചെടുത്തു

കോഴിക്കോട് : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫ്ലൈയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 21,47,500 രൂപ പിടികൂടി. മാർച്ച് 23, 24 ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മാർച്ച് 23ന് കുറ്റ്യാടി മണ്ഡലം -102450 രൂപ, ബാലുശ്ശേരി മണ്ഡലം - 25,0000 രൂപ, കുന്ദമംഗലം മണ്ഡലം -1156050 രൂപ, എലത്തൂർ മണ്ഡലം -189000 രൂപ എന്നിങ്ങനെയും മാർച്ച് 24ന് കോഴിക്കോട് സൗത്ത് മണ്ഡലം -250000 രൂപ, കൊയിലാണ്ടി മണ്ഡലം -200000 രൂപ എന്നിങ്ങനെയാണ് പണം പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കൾ, പാരിതോഷികങ്ങൾ എന്നിവയും ആയുധങ്ങളും പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകൾ ഇലക്ഷൻ എക്‌സ്പൻഡിച്ചർ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ഫ്ലൈയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്പൻഡിച്ചർ മോണിറ്ററിങ് സെൽ നോഡൽ ഓഫീസർ കെ പി മനോജൻ അറിയിച്ചു.










0 comments