ad
Deshabhimani

print edition ആശ്വാസകിരണം ആശ്വാസമായത് 30,397 പേർക്ക്

aswasakiranam
വെബ് ഡെസ്ക്

Published on Apr 01, 2026, 02:01 AM | 1 min read

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിയിൽ 30,397 പേർക്കായി ലഭ്യമാക്കിയത് 23 കോടി 16 ലക്ഷം രൂപയുടെ ധനസഹായം.


മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.


600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. മാർച്ച് മാസംവരെയുള്ള ധനസഹായം ലഭ്യമാക്കി. 30,397 ഗുണഭോക്താക്കളിൽ 4981 പുതിയ അപേക്ഷകരാണ്. ലൈഫ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം.


പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവമൂലം മുഴുവൻസമയ പരിചാരകന്റെ ആവശ്യമുള്ളവിധം കിടപ്പിലായ രോഗികൾ, ശാരീരിക മാനസിക വൈകല്യമുള്ളവർ, പ്രായാധിക്യംമൂലം കിടപ്പിലായവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ഓട്ടിസം, സെറിബ്രൽ പാൾസി മുതലായ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, അർബുദ രോഗികൾ, എൻഡോസൾഫാൻ ബാധിച്ച്‌ പൂർണമായും ദുർബലപ്പെടുത്തിയിട്ടുള്ളവർ തുടങ്ങിയവരെ പരിചരിക്കുന്നവരാണ് പദ്ധതിയിലെ ഗുണഭോക്താക്കൾ‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home