റബ്ബര്‍ കൃഷിയുടെ നട്ടെല്ലൊടിച്ച ആസിയാനെ പിന്തുണച്ചവരാണ് കോണ്‍ഗ്രസ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ആസിയാന്‍ കരാര്‍ ഒപ്പുവെച്ചതിന് നേതൃത്വം കൊടുത്ത പാര്‍ടിയാണ് കോണ്‍ഗ്രസെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും കരാറിനെ സ്വാഗതം ചെയ്തു. എന്നാല്‍ ശക്തമായ സമരം നടത്തിയ എല്‍ഡിഎഫിനെ പരിഹസിക്കുകയായിരുന്നു യുഡിഎഫ്.
റബ്ബര്‍ കൃഷിയുടെ നട്ടെല്ലൊടിച്ചത് ആസിയാന്‍ കരാറാണ്. ആകാവുന്ന വിധത്തില്‍ റബ്ബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് യുഡിഎഫ് എടുത്തത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റബ്ബര്‍ സബ്സിഡിക്കുള്ള തുക 600 കോടി ഉയര്‍ത്തി.
റബ്ബര്‍ റിപ്ലാന്റിംഗ് സബ്‌സിഡി 50,000 രൂപയായി ഉയര്‍ത്തണമെന്നും റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്നാവശ്യപ്പെട്ടും കേന്ദ്രത്തിന് നിവേദനം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ താങ്ങുവില 150 രൂപയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ഷീര സഹകരണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആവശ്യമായ കര്‍മപദ്ധതിക്കാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
0 comments