Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: സുഹൈലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി നാളെ

mini cooper accident
വെബ് ഡെസ്ക്

Published on Oct 16, 2026, 09:21 PM | 1 min read

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനക്കുരുതിയിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. നാളെ വിധി പറയും. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മൂന്നുപേർ ഒറ്റ സ്കൂട്ടറിൽ സഞ്ചരിച്ചതുകൊണ്ട് അപകടം വിളിച്ചുവരുത്തിയെന്ന പ്രതിഭാ​ഗത്തിന്റെ വാദത്തിനെതിരെ അതുകൊണ്ടാണോ സുഹൈൽ ഓടിച്ച വാഹനം ഇടിച്ചിട്ടതെന്ന് കോടതി തിരിച്ചു ചോദിച്ചു. മൂന്നു പേർക്കും ജീവൻ നഷ്ടമായില്ലേ, ഇനിയെന്ത് നടപടിയാണുള്ളതെന്നും കോടതി ചോദിച്ചു.


അതേസമയം, കേസിൽ പ്രദമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ മുഖ്യപ്രതി സുഹൈലിന്റെ മൂത്രം, രക്തം പരിശോധനയിൽ അമിതമായ അളവിൽ മദ്യപിച്ചുവെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരു ശരീരത്തിൽ അളവിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യമാണ് സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നതെന്നാണ് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വയസ് 19 ആണെങ്കിലും പ്രതികൾ കുറ്റുവും ഭവിഷത്തുകളും അറിയുന്നവർ തന്നെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്ക് സുഹൈൽ അളവിൽ കൂടുതൽ മദ്യം കഴിച്ചിരുന്നതായി അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ലെന്നും വാദിച്ചു.


കഴിഞ്ഞ ഞായർ പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേ​ഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയും ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ കേസെടുത്തത്. ഇപ്പോഴും വാഹനം ഓടിച്ചത് സുഹൈലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വാഹനക്കുരുതിയിൽ നിന്നും പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണിത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home