ad
Deshabhimani

കപ്പെടുക്കുമെന്ന് അർജന്റീന: വിട്ടുകൊടുക്കില്ലെന്ന് ബ്രസീല്‍; കാണാമെന്ന് പോർച്ചുഗലും... ലോകകപ്പ് ആവേശത്തില്‍ ഫ്ലക്സ് പോരുമായി ഫാന്‍സ്

brazil flex

ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ച 180 അടി നീളമുള്ള ഫ്ലക്സ്

വെബ് ഡെസ്ക്

Published on Jun 05, 2026, 09:05 AM | 1 min read

കോങ്ങാട് : ചരിത്രം രചിച്ചവര്‍ നയിക്കും, കപ്പ് ഞങ്ങളെടുക്കും- അര്‍ജന്റീന ഫാന്‍സ്... ഞങ്ങള്‍ എഴുതിവെച്ച ചരിത്രത്തില്‍ നിങ്ങള്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട്, കണക്കുകൂട്ടിയവരെ കഴുത്തറുത്ത് തീര്‍പ്പാക്കി തലയുയര്‍ത്തി നിൽക്കുന്നതാണ് ശീലം- ബ്രസീൽ ഫാന്‍സ്... ആരും വന്ന് ചരിത്രം പഠിപ്പിക്കേണ്ട, പറങ്കിപ്പടയുടെ പടയോട്ടത്തെ തടയാന്‍ തന്റേടമുള്ളവര്‍ വരട്ടെ- പോര്‍ച്ചുഗല്‍ ഫാൻസ്... ഇതെന്താ സംഭവമെന്നല്ലേ? കോങ്ങാട് കൊട്ടശ്ശേരി സീഡ്ഫാമിനുസമീപം ഫുട്‌ബോള്‍ ആരാധകര്‍ തീര്‍ത്ത കൂറ്റന്‍ ഫ്ലക്സുകളിലെ തലവാചകങ്ങളാണിവ. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിക്ക് അര്‍ജന്റീന ആരാധകരുടെ സമ്മാനമാണ് 160 അടി നീളവും, 10 അടി വീതിയുമുള്ള ഒറ്റഫ്രെയിമില്‍ തീര്‍ത്ത ഫ്ലക്‌സ്‌ ബോര്‍ഡ്. മറ്റ് അര്‍ജന്റീന താരങ്ങളും ഫ്ലക്സിലുണ്ട്.


argentina flex‌അര്‍ജന്റീന ഫാന്‍സ് സ്ഥാപിച്ച 160 അടി നീളമുള്ള ഫ്ലക്സ്


അര്‍ജന്റീന ഫ്ലക്സ് വെച്ചതോടെ ഇതിനെ മറികടക്കുംവിധം ബ്രസീല്‍ ഫാന്‍സ് 180 അടി നീളവും, 10 അടി ഉയരവുമുള്ള ഫ്ലക്സ് ഇതിനടുത്തുതന്നെ വെച്ചു. ലോകകപ്പില്‍ കളിക്കുന്ന എല്ലാ താരങ്ങളുടേയും ഫോട്ടോ ഫ്ലക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബ്രസീൽ സൂപ്പർതാരം നെയ്മറാണ് പ്രധാന ആകർഷണം. രണ്ട് ഫ്രെയിമുകളിലായാണ് ഫ്ലക്സ് ഒരുക്കിയിട്ടുള്ളത്.


brazil flexബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ച 180 അടി നീളമുള്ള ഫ്ലക്സ്


ഒരേ ദിശയിൽ ഇരുകൂട്ടരുടെയും ഫ്ലക്സ് ഇടംപിടിച്ചതോടെ റോഡിന് എതിര്‍ഭാഗത്ത് 100 അടി നീളത്തിലും, 10 അടി ഉയരത്തിലും പോര്‍ച്ചുഗല്‍ ഫാന്‍സുകാരും ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു. സൂപ്പർതാരം റൊണാൾഡോയാണ് ആകർഷണം. ലോകകപ്പില്‍ കളിക്കുന്ന മുഴുവന്‍ താരങ്ങളുടേയും ഫോട്ടോയും ഫ്ലക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും ഇവര്‍ ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.


portugal flexപോര്‍ച്ചുഗര്‍ ആരാധകര്‍ സ്ഥാപിച്ച 100 അടി നീളമുള്ള ഫ്ലക്സ്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home