ad
Deshabhimani

print edition തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിശദീകരണം തേടി

Antony Raju.jpg
വെബ് ഡെസ്ക്

Published on Feb 25, 2026, 12:00 AM | 1 min read

കൊച്ചി : കോടതിയിലിരുന്ന തൊണ്ടിമുതൽ തിരിമറി നടത്തിയെന്ന കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ വിചാരണക്കോടതി വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് സി എസ് ഡയസ് നിർദേശിച്ചു. ഹർജി മാർച്ച് മൂന്നിന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി വിധി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം നിരാകരിച്ച തിരുവനന്തപുരം സെഷൻസ് കോടതി നടപടിയും ഹർജിയിൽ ചോദ്യംചെയ്തിട്ടുണ്ട്.


കുറ്റക്കാരനായി കണ്ടെത്തിയതോടെ എംഎൽഎ സ്ഥാനം നഷ്ടമായെന്നും വിധി സസ്പെൻഡ് ചെയ്താൽ മാത്രമെ പദവി തിരികെ ലഭിക്കൂ എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. മയക്കുമരുന്നുകേസിൽ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന കേസിലാണ് അഭിഭാഷകൻകൂടിയായ ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേട്ട്‌ കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home