print edition ഡോ. റാമിന്റെ മുൻകൂർജാമ്യം: വിശദീകരണം തേടി ഹെെക്കോടതി

നിധിൻ രാജ്, ഡോ. റാം
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ രജിസ്‌റ്റർ ചെയ്ത കേസിൽ പ്രതിയായ അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 15നകം വിശദീകരണം നൽകാൻ ജസ്റ്റിസ് പി വി ബാലകൃഷ്ണൻ പൊലീസിനോട് നിർദേശിച്ചു. തലശേരി അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഡോ. റാം ഹെെക്കോടതിയെ സമീപിച്ചത്. അപ്പീൽ അനുവദിച്ച കോടതി ഹർജിയിൽ നിധിന്റെ മാതാപിതാക്കൾക്ക് നോട്ടീസയയ്‌ക്കാനും നിർദേശിച്ചു. അപ്പീൽ 15ന് വീണ്ടും പരിഗണിക്കും.
കേസിൽ ഒന്നാംപ്രതിയായ ഡോ. റാം ഒളിവിലാണ്. നിധിൻ രാജിനോട് മുൻവെെരാഗ്യമില്ലെന്നും മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നും അപ്പീലിൽ പറയുന്നു. ലോൺ ആപ്പുമായും ബന്ധമില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് നിധിന്റെ അച്ഛന്റെ പരാതിയെന്നും അപ്പീലിൽ പറയുന്നു.










0 comments