കേരളത്തിൽ എൽഡിഎഫ് യുദ്ധവിരുദ്ധ ബഹുജന റാലി നടത്തും: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നത്. ബഹുജന കൂട്ടായ്മയായി റാലി സംഘടിപ്പിക്കുമെന്നും കേരളത്തിൽ ഉടനീളം യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായി എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് നിൽക്കണം. അമേരിക്കൻ സാമ്രാജ്യത്വം ലോക പൊലീസ് എന്നതിൽ നിന്ന് മാറി അമേരിക്കയ്ക്ക് എതിരായ എല്ലാ രാജ്യങ്ങളെയും തകർക്കുക എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആയിരത്തിലധികം പേർ മരിച്ചു കഴിഞ്ഞു. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങൾ അടക്കമാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്നും ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments