ad
Deshabhimani

ഗവിയിൽ അങ്കണവാടി ജീവനക്കാരി റോഡരികിൽ മരിച്ച നിലയിൽ; ബലാത്സംഗത്തിനിരയായെന്ന് സംശയം; ഒരാൾ പിടിയിൽ

sexual assault
വെബ് ഡെസ്ക്

Published on Jun 18, 2026, 01:18 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ട ​ഗവിയിൽ‌ അങ്കണവാടി ജീവനക്കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വ്യാഴം രാവിലെ പതിനൊന്നരയോടെ ​ഗവിക്ക് സമീപമുള്ള മീനാറിലാണ് 32കാരിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ യുവതിയുടെ മൃതദേഹം കാണുമ്പോൾ വസ്ത്രങ്ങൾ കീറിയനിലയായിലായിരുന്നു. യുവതി ബലാത്സം​ഗത്തിനിരയായെന്നാണ് സംശയം.


നാട്ടുകാർ വിവരമറിച്ചതനുസരിച്ച് മൂഴിയാർ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


പ്രദേശവാസിയായ യുവതി എല്ലാദിവസവും വീട്ടിൽനിന്ന് നാല് കിലോമീറ്ററോളം അകലെയുള്ള അങ്കണവാടിയിലേക്ക് നടന്നാണ് പോകുന്നത്. ഈ സമയം മൂന്ന് നാല് പേർ ചേർന്ന് യുവതിയെ ബലമായി കാട്ടിൽ കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയും തുടർന്ന് ഇവർ കുമളി ഭാ​ഗത്തേക്കുള്ള ബസിൽ കയറി രക്ഷപെട്ടെന്നുമാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home