അങ്കമാലി–എരുമേലി ശബരി റെയിൽപാത : സ്വപ്ന പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി–എരുമേലി ശബരി റെയിൽപാത സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണം വീണ്ടും അനിശ്ചിതത്വത്തിലേക്ക്.കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മുന്നോട്ടുപോയ നടപടികൾ യുഡിഎഫ് സർക്കാർ വന്നതോടെ മരവിപ്പിച്ചു.
വിഷയം വിശദമായി പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് റവന്യൂ മന്ത്രി എ.പി അനിൽകുമാറിന്റെ ഓഫീസിന്റെ വിശദീകരണമെങ്കിലും പദ്ധതി അട്ടിമറിക്കാനാണ് നീക്കമെന്നാണ് വിവരം.ഭൂമിയേറ്റെടുക്കലിനായി പ്രത്യേക തഹസിൽദാർ ഓഫീസുകൾ ശബരി റെയിലിനായി ക്രമീകരിക്കാൻ അവസരമുണ്ടായിട്ടും റവന്യൂ വകുപ്പ് ഇതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ശബരി പാതയുടെ ഭാവി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉടൻ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് യുഡിഎഫ് എംപിമാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3,800 കോടി രൂപയാണ് ശബരി റെയിൽ പദ്ധതിയുടെ ആകെ ചെലവ്.
ഇതിന്റെ പകുതി തുക (50 ശതമാനം) സംസ്ഥാന സർക്കാർ കിഫ്ബി വഴി വഹിക്കുമെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നത്. എന്നാൽ കിഫ്ബി പ്രവർത്തനം തന്നെ സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്.









0 comments