ad
Deshabhimani

അതിർത്തി കടന്നുള്ള ലഹരിക്കടത്ത് ശൃംഖല തകർത്ത് പഞ്ചാബ് പൊലീസ്; 17 കിലോ ഹെറോയിൻ പിടിച്ചു

heroin

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 19, 2026, 07:04 PM | 1 min read

ചണ്ഡീ​ഗഡ് : അതിർത്തി കടന്നുള്ള ലഹരിക്കടത്ത് ശൃംഖല തകർത്ത് പഞ്ചാബ് പൊലീസിന്റെ അമൃത്സറിലെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 17 കിലോ ഹെറോയിനും പിടിച്ചെടുത്തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.


പ്രാഥമിക അന്വേഷണത്തിൽ, പ്രതികൾ അതിർത്തിക്കപ്പുറത്തു നിന്നുള്ള കള്ളക്കടത്തുകാരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായും അവരിൽ നിന്ന് ഹെറോയിൻ ശേഖരിച്ച് വിതരണം ചെയ്തിരുന്നതായും കണ്ടെത്തി.


സംഭവത്തിൽ അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home