ad
Deshabhimani

പുതിയ അതിഥി എത്തി; ആലപ്പുഴയിലെ അമ്മക്കൂടണഞ്ഞ് 'അച്ചുത് '

baby girl  in  mothers cradle
വെബ് ഡെസ്ക്

Published on Oct 07, 2025, 06:26 PM | 1 min read

ആലപ്പുഴ: ആലപ്പുഴയിലെ അമ്മക്കൂട്ടിലേക്ക് ഒരു കുഞ്ഞുകൂടി. സംസ്ഥാന ശിശുക്ഷേമ സമിതി ആലപ്പുഴ ജില്ലാ ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ചൊവ്വഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പുതിയ അതിഥി എത്തിയത്. 3 ദിവസം പ്രായവും രണ്ടര കിലോ ഭാരവുമുള്ള ആൺ കുഞ്ഞാണ് ഇത്തവണ അമ്മക്കൂട്ടിലെത്തിയത്. കഴിഞ്ഞ ഒക്ടോബർ 1-ന് വീണ എന്ന പെൺകുഞ്ഞിനെയും ആലപ്പുഴയിൽ ലഭിച്ചിരുന്നു.


അമ്മത്തൊട്ടിലിലെ പുതിയ അതിഥിക്ക് "അച്ചുത്" എന്ന് പേര് നൽകി. ആലപ്പുഴയിൽ ജനിച്ച് കേരളത്തിൻ്റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ സ്മരണാർഥമാണ് കുരുന്നിന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു.


അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടല്ല. നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ് അച്ചുത്. പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി ബന്ധപ്പെടെണമെന്നും സംസ്ഥാന ശിശുക്ഷേമ സമിതി പത്രകുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home