ad
Deshabhimani

print edition ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവ്; വീട്ടമ്മയുടെ കാഴ്‌ച നഷ്‌ടമായി

Alappuzha

തിമിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ ലത

വെബ് ഡെസ്ക്

Published on Sep 11, 2026, 12:24 AM | 1 min read

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ തിമിരശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായ വീട്ടമ്മയ്‌ക്ക്‌ വലതുകണ്ണിന്റെ കാഴ്‌ച നഷ്‌ടമായി. ആറാട്ടുപുഴ നല്ലാണിക്കൽ വീട്ടിൽ ലത(67)യ്‌ക്കാണ്‌ ശസ്‌ത്രക്രിയയ്‌ക്കിടെ കണ്ണില്‍ ലെൻസ് തറച്ചുകയറി കാഴ്‌ച പോയത്. ലതയുടെ മകൾ ദീപിക ആശുപത്രി സൂപ്രണ്ടിന്‌ പരാതി നൽകി. കണ്ണിൽ തറച്ച ലെൻസ്‌ മാറ്റിയാലേ കാഴ്‌ച തിരിച്ചുകിട്ടുമോയെന്ന്‌ വ്യക്തമാകു.


വ്യാഴം രാവിലെ ഒന്പതോടെയാണ്‌ ലതയെ ശസ്‌ത്രക്രിയക്ക് പ്രവേശിപ്പിച്ചത്‌. മറ്റ് 11 രോഗികളും ഉണ്ടായിരുന്നു. അവരെല്ലാം മടങ്ങിപ്പോയിട്ടും അമ്മയെ കാണാതായതോടെ അന്വേഷിച്ചപ്പോള്‍, ശസ്‌ത്രക്രിയക്ക് കയറ്റിയില്ലെന്നായിരുന്നു മറുപടിയെന്ന് ദീപിക പറഞ്ഞു. തുടര്‍ന്ന് 1.35ന്‌ ശസ്‌ത്രക്രിയ കഴിഞ്ഞെന്ന്‌ പറഞ്ഞ്‌ ലതയെ മുറിയിലെത്തിച്ചു. തിമിരം അധികമുണ്ടെന്നും അത് നീക്കാൻ താമസമുണ്ടെന്നും ഡോക്‌ടർ പറഞ്ഞതായി ലത മകളോട്‌ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലോ തിരുവനന്തപുരം മെഡിക്കൽ കോളേജിലോ എത്തിച്ച്‌ ലെൻസ്‌ പുറത്തൈടുക്കണമെന്നും ഡോക്‌ടർ ഇവരെ അറിയിച്ചു. ഇക്കാര്യം സൂപ്രണ്ടിനെ അറിയിച്ചപ്പോൾ വിഷയം നിസ്സാരമായാണ് കണ്ടതെന്നും ആംബുലൻസ് വിട്ടുതരാൻ തയ്യാറായില്ലെന്നും ദീപിക പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home