യാത്രക്കാരെ വലച്ച് എയർ ഇന്ത്യ: മുന്നറിയിപ്പില്ലാതെ ഡൽഹി വിമാനം റദ്ദാക്കി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി യാത്രക്കാരെ വലച്ച് എയർ ഇന്ത്യ. തിരുവനന്തപുരം- ഡൽഹി എയർ ഇന്ത്യ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. വെള്ളി രാത്രി 7.15 ന് പുറപ്പെടേണ്ട എ12455 വിമാനമാണ് ബോർഡിങ്ങിനുശേഷം റദ്ദാക്കിയത്. സർവീസ് റദ്ദാക്കിയതോടെ ഡൽഹിയിൽനിന്ന് വിദേശത്തേക്ക് പോകേണ്ടവരുടേതുൾപ്പെടെ യാത്ര മുടങ്ങി. സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കിയതെന്നും ശനി പകൽ മൂന്നിന് പകരം വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു.









0 comments