ad
Deshabhimani

print edition മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ച ലീഗ്
നേതാവിനെതിരെ കേസ്

ahammed

അഹമ്മദ്‌ തേർളായി

വെബ് ഡെസ്ക്

Published on Jun 26, 2026, 02:32 AM | 1 min read

തലശേരി : മദ്രസ വിദ്യാർഥിയായ പതിനാലുകാരനെ പീഡിപ്പിച്ച മുസ്ലിംലീഗ്‌ നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്‌. സുന്നി മഹല്ല് ഫെഡറേഷൻ (എസ്എംഎഫ്) മുൻ ജില്ലാ പ്രസിഡന്റും മുസ്ലിംലീഗ്‌ നേതാവുമായ അഹമ്മദ്‌ തേർളായിക്കെതിരെയാണ് തലശേരി പൊലീസ്‌ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്‌. തലശേരിക്കടുത്ത ദർസിൽവച്ച് ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയെന്നാണ് പരാതി.


ശിശുക്ഷേമസമിതിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 16നാണ് പൊലീസ് കേസ് രജിസ്റ്റർചെയ്തത്. ജുമാ മസ്‌ജിദിൽ താമസിച്ച്‌ മദ്രസ പഠനം നടത്തിയ വിദ്യാർഥിയാണ്‌ പീഡിപ്പിക്കപ്പെട്ടത്‌. അഹമ്മദ് തേർളായി ഒളിവിലാണ്. നേരത്തേ, സമാനരീതിയിലുള്ള ആക്ഷേപത്തെത്തുടർന്നാണ്‌ ഇയാളെ എസ്എംഎഫ് ജില്ലാ പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറ്റിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home