വിവാഹചടങ്ങിന് എത്തിയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

പ്രതീകാത്മക ചിത്രം
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. വെറ്റിലപാറ വഞ്ചിക്കടവ് റോഡിൽ ഞായറാഴ്ചയോടെയായിരുന്നു സംഭവം. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മധുവിന്റെ മകന്റെ വിവാഹചടങ്ങിന് എത്തിയതായിരുന്നു സംഘം. കാട്ടാനയുടെ വരവ് കണ്ട് ആളുകൾ ചിതറിയോടി. ഓട്ടത്തിൽ മൂന്നുരപേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആളുകളെ ഓടിച്ച ശേഷം കാട്ടാന നേരെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന മകൻ മിഥുന്റെ ബൈക്കിന് നേരെ തിരിഞ്ഞു. ആളുകൾ വേഗത്തിൽ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. അടുത്തിടെയായി അതിരപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവനും നഷ്ടപ്പെട്ടിരുന്നു. പ്രദേശത്തെ കൃഷിയിടങ്ങളും മറ്റും കാട്ടാനകൾ നശിപ്പിക്കുന്നതും പതിവ് കാഴ്ചയാവുകയാണ്.










0 comments