ad
Deshabhimani

അഡ്വ. ഗഫൂർ പി ലില്ലീസ്‌ പ്രവാസി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ

Adv. Gafoor P. Lillis
വെബ് ഡെസ്ക്

Published on May 21, 2025, 09:31 PM | 1 min read

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ചെയർമാനായി അഡ്വ. ഗഫൂർ പി ലില്ലീസിനെ നിയമിച്ചു. മലപ്പുറം തിരൂർ സ്വദേശിയാണ്‌. 19 വർഷക്കാലം അബുദബിയിൽ ജോലി ചെയ്‌തിട്ടുണ്ട്. അബുദാബി ശക്തി തിയറ്റേഴ്‌സ്‌, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, എന്നിവയുടെ പ്രവർത്തകനായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്‌, പ്രവാസികളുടെ ആഗോള സംഗമവേദിയായ ലോക കേരളസഭാ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എൻആർഐ കമീഷൻ അംഗമായിരുന്നു.


മലപ്പുറത്തെ ജനകീയനായ പൊതുപ്രവർത്തകനാണ്‌. സ്‌പോർട്‌സ്‌ അക്കാദമി തിരൂരിന്റെ (എസ്‌എടി) ലീഗൽ അഡ്വൈസറും, നാടകസംഘടനയായ ‘ആക്ട്‌ തിരൂർ’ അംഗം, ജീവകാരുണ്യസംഘടനയായ നന്മ സാംസ്‌കാരികവേദിയിൽ സജീവ സാന്നിധ്യമാണ്‌. 2016, 2021 നിയമസഭ തെരെഞ്ഞെടുപ്പുകളിൽ തിരൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. നിലവിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home