ad
Deshabhimani

ഭാര്യ സന്ധ്യയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി, ഭർത്താവിന്റെ നില അതീവഗുരുതരം

print edition അടിമാലിയിൽ വീടിന്‌ മുകളിൽ 
മണ്ണിടിഞ്ഞു ; ദമ്പതികൾ കുടുങ്ങി

adimali landslide

അടിമാലിയിൽ നെടുമ്പള്ളികുടി ബിജുവിന്റെ വീട്‌ മണ്ണിടിഞ്ഞ്‌ തകർന്ന നിലയിൽ

വെബ് ഡെസ്ക്

Published on Oct 26, 2025, 04:29 AM | 1 min read


അടിമാലി

ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞു. പ്രദേശവാസിയായ ബിജു, ഭാര്യ സന്ധ്യ എന്നിവർ വീട്ടിലെ കോൺക്രീറ്റ്‌ പാളിയ്‌ക്കിടെ അകപ്പെട്ടു. ശനി രാത്രി പത്തരയോടെയാണ്‌ സംഭവം. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു.


മണ്ണുമാന്തിയന്ത്രവുമായി അഗ്നിരക്ഷാസേനയും എൻഡിആർഎഫ്‌ സംഘവും നാട്ടുകാരും ചേർന്നാണ്‌ രക്ഷാപ്രവർത്തനം നടത്തുന്നത്‌. ഭാര്യ സന്ധ്യയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി . ബിജുവിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച പുലർച്ചെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്‌. 1.30 ഓടെ എൻഡിആർഎഫ്‌ സംഘാംഗങ്ങൾക്ക്‌ തകർന്ന കെട്ടിടത്തിനുള്ളിൽലേക്ക്‌ പ്രവേശിക്കാനായി. അടിമാലി താലൂക്ക്‌ ആശുപത്രിയിൽ നിന്ന്‌ ഡോ. സത്യബാബുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സന്ധ്യയെ പരിശോധിച്ച്‌ പ്രാഥമികചികിത്സ ലഭ്യമാക്കി. ഭർത്താവ്‌ ബിജുവിന്റെ നില അതീവഗുരുതരമാണ്‌.


മന്ത്രി റോഷി അഗസ്‌റ്റിൻ, എ രാജ എംഎൽഎ, ജില്ലാകലക്‌ടർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നുണ്ട്‌. മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട്‌ ഇ‍ൗ ലക്ഷംവീട്‌ ഉന്നതിയിലുള്ള താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചിരുന്നു. ബന്ധുവീട്ടിൽ പോയ ബിജുവും കുടുംബവും സർട്ടിഫിക്കറ്റ്‌ എടുക്കാൻ മടങ്ങിവന്നപ്പോഴായിരുന്നു അപകടം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home