കുക്കിരിപ്പാറ ഇരട്ട കൊലക്കേസിൽ പ്രതി കുറ്റക്കാരൻ; വിധി തിങ്കളാഴ്ച

arun raj Kukkirippara Double Murder Case
വെബ് ഡെസ്ക്

Published on Mar 07, 2025, 12:35 PM | 2 min read

തിരുവന്നതപുരം: മാറനല്ലൂർ കുക്കിരിപ്പാറ ഇരട്ട കൊല പ്രതി കുറ്റക്കാരനെന്ന് കോടതി. മാറനല്ലൂർ മൂലക്കോണം വീട്ടിൽ സെൽവരാജിന്റെ മകൻ പ്രകാശ് എന്ന് വിളിക്കുന്ന അരുൺ രാജി(35)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീറാണ് അരുൺ രാജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇളം പ്ലാവിള വീട്ടിൽ ക്രിസ്പിന്റെ മകൻ ചപ്പാത്തി സന്തോഷ്‌ എന്ന സന്തോഷ്‌ (42), പോങ്ങുമൂട് മലവിള റോഡരികത്തു വീട്ടിൽ ഗോപിയുടെ മകൻ പക്രു എന്ന സജീഷ് (39) എന്നിവരെ കൊലപ്പെടുതിത എന്നാണ് കേസ്.


2021 ആഗത് 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയിൽ പാറ പൊട്ടിക്കുന്നത് സംബന്ധിച്ച് സന്തോഷും സജീഷും അരുണും തമ്മിൽ ഉണ്ടായ വിരോധമാണ് കൊല പാതകത്തിൽ കലാശിച്ചത്. പാറക്വാറിയുടെ നടത്തിപ്പ് കാരനായിരുന്നു കൊല്ലപെട്ട ചപ്പാത്തി സന്തോഷ്‌. പാറമട തൊഴിലാളിയും സന്തോഷിന്റെ സുഹൃത്തുമായിരുന്നു ഒപ്പം കൊല്ലപെട്ട പക്രു സജീഷ്. പ്രതിയും മറ്റു ചിലരും ചേർന്ന് പാറപൊട്ടിക്കുന്നത് സംബന്ധിച്ച് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. അതിൽ പ്രകോപിതനായ സന്തോഷ്‌ പ്രതി അരുൺ രാജിനെ മർദിച്ചു. അതിലുള്ള വിരോധമാണ് ഇരട്ട കൊലയിൽ അവസാനിച്ചത്.


Kukkirippara Double Murder Case

കൊല്ലപ്പെട്ട സന്തോഷ്, സജീഷ്


അന്നേ ദിവസം രാത്രി 11.45നാണ് കൃത്യം നടന്നത്. രാത്രി സന്തോഷിന്റെ വീട്ടിൽ നടന്ന മദ്യപാന സൽക്കാരത്തിൽ പ്രതിയും പങ്കെടുത്തിരുന്നു. എന്നാൽ അരുൺ തന്റെ കൈവശം വടി വാള് കരുതിയ വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല. കൂട്ടുകാർ പിരിഞ്ഞ ശേഷം സന്തോഷിന്റെ വീട്ടു മുറ്റത്തു ഉണ്ടായിരുന്ന പാറ തുരക്കാനുള്ള ജാക്ക് ഹാമറിൽ ഉപയോഗിക്കുന്ന കമ്പി കൊണ്ട് അരുൺ ആദ്യം സജീഷിന്റെ തലയ്ക്കു പുറകിൽ അടിച്ചു വീഴ്ത്തി. തുടർന്ന് സന്തോഷിനേയും അടിച്ച് വീഴ്ത്തുകയായിരുന്നു.


എഴുന്നേൽക്കാൻ ശ്രമിച്ച സന്തോഷിനെ പ്രതി വടി വാള് കൊണ്ട് അരുൺ പുറം കഴുത്തിനു വെട്ടി. സന്തോഷ് സംഭവ സ്ഥലത്ത തന്നെ മരിച്ചു. അടികൊണ്ട് സന്തോഷിനും സജീഷിനും മാരകമായി പരിക്കേറ്റിരുന്നു. മരണം ഉറപ്പാക്കിയ പ്രതി കൃത്യത്തിനു ശേഷം പുലർച്ചെ ആ​ഗസ്ത് 15ന് മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് അരുണിനെ കോടതിയിൽ ഹാജരാക്കുകയും കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. കേസിൽ ശിക്ഷയിൻ മേൽ ഇരു ഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിലേക്കുമായി തിങ്കളാഴ്ചത്തേക്ക് വിചാരണ മാറ്റി വച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ അജികുമാർ കോടതിയിൽ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home