പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി

കൊച്ചി : പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ബംഗ്ലാദേശ് സ്വദേശിയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍നിന്ന് ചാടിപ്പോയത്. കൃത്യമായി രേഖകളില്ലാതെ താമസിച്ചതിന് പിടികൂടിയ പ്രതികളില്‍ ഒരാളായ ഹദിയുള്ള ഖാനാണ് ശുചിമുറിയുടെ ജനല്‍ വഴി രക്ഷപ്പെട്ടത്. ബുധന്‍ രാത്രി 8.15 ഓടെയാണ് സംഭവം.
വിരലടയാളമെടുക്കുന്നതിനിടെ മൂത്രമൊഴിക്കാന്‍ പോകണമെന്നാവശ്യപ്പെട്ട് ഇയാള്‍ ശുചിമുറിയില്‍ കയറുകയും ജനല്‍പ്പാളിയിളക്കി രക്ഷപ്പെടുകയുമായിരുന്നു. ശുചിമുറിയിലേക്ക് കയറിയ ഹദിയുള്ള തിരിച്ചിറങ്ങാതായതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് ശുചിമുറിയുടെ ജനല്‍പ്പാളി ഇളക്കിമാറ്റിയതായി കണ്ടത്. ഗുരുതരസുരക്ഷാവീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. രക്ഷപ്പെട്ട പ്രതിക്കായി നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കി.
ഹദിയുള്ള അടക്കം അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. മുഹമ്മദ് ഇബ്രാഹിം (29), സക്കീർ ഖാൻ (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാൻ (41), ഭാര്യ ജോഷ്വാ ബീഗം (30) എന്നിരാണ് പിടിയിലായ മറ്റുള്ളവർ. ഇന്ത്യക്കാരെന്ന വ്യാജേന വെണ്ണല സവിത റോഡിൽ ഷാജഹാന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രിപെറുക്കലായിരുന്നു ജോലി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു.









0 comments