Deshabhimani

കൊച്ചിയിൽ 66കാരിയായ ഹരിത കർമസേനാംഗത്തിന് നേരെ ലൈം​ഗികാതിക്രമം; 29കാരൻ പിടിയിൽ

rape
വെബ് ഡെസ്ക്

Published on Nov 16, 2026, 02:28 PM | 1 min read

എറണാകുളം: കൊച്ചി നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന 66കാരിയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട്മണിയോടെ ഗാന്ധിനഗര്‍ അഗ്നിരക്ഷാ നിലയത്തിനും സപ്ലൈകോ ഓഫീസിനും സമീപമായിരുന്നു സംഭവം. എഴുപതുകാരിയായ ഹരിത കർമസേനാംഗം നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയും എംജി റോഡിലെ സിനിമ കോംപ്ലക്സിനകത്തുള്ള ഒരു കോഫി ഷോപ്പിലെ ജീവനക്കാരനുമായ യാസിർ അഫ്രീദ് (29) അറസ്റ്റിലായി.


ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിൽ വച്ചാണ് പ്രതി അറസ്റ്റിലായത്. ആ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ ലൊക്കേഷനുകൾ കൂടി പരിശോധിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഴിയോരത്തു കൂടി നടന്നുപോകുകയായിരുന്ന 66കാരിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയയാള്‍ ബലമായി പിടിച്ച് വലിച്ച് നിലത്തിട്ടു. തുടര്‍ന്ന് വായ പൊത്തിപ്പിടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. ഈ സമയം സമീപത്തെ വീട്ടിലെ നായ കുരച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപെടുകയായിരുന്നു.


തുടർന്ന് കൈക്ക് പരുക്ക് പറ്റുകയും മുഖത്ത് നഖംകൊണ്ടുള്ള പോറലുകളുമേറ്റ വയോധിക പിറ്റേന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് വയോധിക പരാതിയിൽ പറഞ്ഞിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home