print edition അഭിമന്യു കൊലക്കേസിൽ രഹസ്യ വിചാരണ; പ്രതിഭാഗത്തിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്– ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ, രഹസ്യവിചാരണ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്‌ച പരിഗണിക്കാൻ മാറ്റി. പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് അപേക്ഷയിൽ പറയുന്നത്.
വിചാരണ ഒക്ടോബർ 15നാണ് ആരംഭിക്കുന്നത്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ് വിചാരണയ്‌ക്ക് ഉത്തരവിട്ടത്. 16 പ്രതികളാണുള്ളത്.









0 comments