ad
Deshabhimani

print edition അഭിമന്യു കൊലക്കേസ്‌: കുറ്റപത്രം ഇന്ന്‌ വായിക്കും

abhimanyu
വെബ് ഡെസ്ക്

Published on Jul 06, 2026, 12:01 AM | 1 min read

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ജില്ലാ സെഷൻസ്‌ കോടതിയിൽ തിങ്കളാഴ്‌ച പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. എല്ലാ പ്രതികളും തിങ്കളാഴ്‌ച നേരിട്ട്‌ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. ആറുപ്രതികളുടെ വിടുതൽ ഹർജികൾ കോടതി തള്ളിയിരുന്നു. കുറ്റപത്രം തിരിച്ചയക്കണമെന്ന ഒന്നാംപ്രതി മുഹമ്മദിന്റെ ഹർജിയും നിരാകരിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്‌.


മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ ​2018 ജൂലൈ രണ്ടിനാണ്‌ പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയത്‌. 16 പ്രതികളും അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ 2018 സെപ്തംബർ 26-നാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home