print edition ഒരിഞ്ച് പിന്നോട്ടില്ല: എ വിജയരാഘവൻ

എ വിജയരാഘവൻ
തിരുവനന്തപുരം: ഇഡി റെയ്ഡ് കേന്ദ്രസർക്കാരിന്റെ അമിതാധികാര പ്രയോഗത്തെയാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പലതവണ പരിശോധനകൾക്ക് വിധേയമാക്കിയതും കോടതികൾപോലും കഴമ്പില്ലെന്ന് പറഞ്ഞ വിഷയത്തിന്റെ മറപിടിച്ച് കേരളത്തിലെ സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിനെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. മുൻപ് പലതവണ സംഘപരിവാർ നേതൃത്വത്തിലുള്ള സർക്കാരും അവരുടെ ഏജൻസികളും കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിയാത്തതിന്റെ ജാള്യം തീർക്കുന്നതാണ് പുതിയ നീക്കം. തിനുപിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചന സംശയിക്കുന്നു. ഒരിഞ്ച് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎല്ലിൽനിന്ന് പണം വാങ്ങിയവര്‍ മന്ത്രിസഭയില്‍: ജോൺ ബ്രിട്ടാസ് എംപി
സിഎംആർഎല്ലിൽ നിന്ന് കണക്കില്‍പ്പെടാത്ത പണം വാങ്ങിയ രണ്ട് പേര്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് എംപി. അവർക്കെതിരെ ചെറുവിരൽ അനക്കാൻ ഇഡിയോ ആദായനികുതി വകുപ്പോ തയ്യാറായിട്ടില്ല. പിണറായി വിജയനെ കളങ്കപ്പെടുത്തി അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബാങ്കിലൂടെ നിയമാനുസൃത മാർഗത്തിൽ നികുതിയടച്ച് ബിസിനസിന്റെ ഭാഗമായി പണം വാങ്ങിയതിന്റെ അന്വേഷണമാണ് നടക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എങ്ങനെയാണ് കുറ്റപത്രം ചോർന്നത്. എല്ലാത്തരത്തിലുള്ള നിയമങ്ങളും ലംഘിക്കുന്നു. രാജ്യത്ത് 99 ശതമാനം ഇഡി കേസുകളും വ്യാജമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭീഷണികളെ ചെറുത്ത് തോൽപ്പിക്കും: ജോസ് കെ മാണി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടത്തിയ ഇഡി റെയ്‌ഡ് രാഷ്‌ട്രീയപ്രേരിത നടപടിയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. രാഷ്‌ട്രീയ സ്വാധീനമുള്ള നേതാക്കളെ വേട്ടയാടുന്നത് ഇഡിയുടെ പതിവ് രീതിയാണ്. ഇഡി രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 98 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. ശിക്ഷാനിരക്ക് തുലോംകുറവാണ്. രജിസ്‌റ്റർ ചെയ്യുന്ന കേസുകളിലെ ശിക്ഷാനിരക്ക് പരിശോധിച്ചാൽതന്നെ ഇഡി കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ആയുധം മാത്രമാണെന്ന് വ്യക്തമാകും. ഇത്തരം ഭീഷണികളെ ചെറുത്തുതോൽപ്പിക്കാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോരാട്ടത്തിന്റെ കരുത്ത് കുറയില്ല : മാത്യു ടി തോമസ്
പോരാട്ടത്തിന്റെ കരുത്തിനെ ഇ ഡി റെയ്ഡുകൾ കൊണ്ട് ക്ഷയിപ്പിക്കാം എന്ന വ്യാമോഹം എങ്ങുമെത്തില്ലെന്ന് ഐ എസ് ജെ ഡി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. കളങ്കിതരായ ഭരണക്കാരെ കഴിഞ്ഞ നാളുകളിൽ സംഘപരിവാർ പാളയത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടാകും.
കേരളത്തിലെ ചിത്രം വ്യത്യസ്തമാണെന്ന് നരേന്ദ്ര മോദി വൈകാതെ തിരിച്ചറിയും. ക്രൂരമർദനങ്ങളും പീഡനങ്ങളും കള്ളപ്രചാരണങ്ങളും കള്ളക്കേസുകളും അതിജീവിച്ചാണ് പിണറായി വിജയൻ ഇവിടെവരെ എത്തിയത്. ഗാന്ധി കുടുംബാംഗങ്ങളെ ഇ ഡി ചോദ്യം ചെയ്ത ഘട്ടത്തിൽ എടുത്ത നിലപാടുകൾ കോൺഗ്രസ് നേതൃത്വവും യുഡിഎഫും വിഴുങ്ങിയിരിക്കുന്നു. ഇത് നിലവിലെ സംസ്ഥാന ഭരണ സംവിധാനത്തെ സംശയത്തിന്റെ നിഴലിലാക്കിയന്നും മാത്യു ടി തോമസ് പ്രസ്‌താവനയിൽ പറഞ്ഞു.
പകപോക്കൽ
ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലിന്റെ വ്യക്തമായ തെളിവാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ നഗ്‌നമായി ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. ഇടതുപക്ഷത്തെ ഭയപ്പെടുത്തുന്നതിനും രാഷ്‌ട്രീയ എതിരാളികളെ തകർക്കാനും ഫെഡറൽ തത്വങ്ങളെ ഇല്ലാതാക്കാനുമാണ് ഇത്തരം നടപടികൾ.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെയും രാഷ്‌ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവർക്കെതിരെയും ഇത്തരം ഏജൻസികളെ ആവർത്തിച്ച് ആയുധമാക്കുന്നത് ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഗുരുതരമായ ഭീഷണിയാണ്. പ്രതിപക്ഷത്തെ നിശ്ശബ്‌ദരാക്കാനും ഭയപ്പെടുത്താനുമുള്ള ഏകാധിപത്യ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ, മതേതര, ഫെഡറൽ ശക്തികളെല്ലാം ഒന്നിക്കണം– അദ്ദേഹം പറഞ്ഞു.
ഹീനമായ ആക്രമണം: എം എ ബേബി
സിപിഐ എമ്മിനും പിണറായി വിജയനും എതിരായ ഹീനമായ ആക്രമണമാണ് ഇഡി റെയ്‌ഡെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. രാഷ്‌ട്രീയമായ ഗൂഢലക്ഷ്യങ്ങളോടെയാണ് റെയ്‌ഡ്. ഇത്തരം നീക്കത്തിലൂടെ സിപിഐ എമ്മിനെയോ പിണറായി വിജയനെയോ ഭയപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട. ഒരു സേവനവും നൽകാതെ വൻ തുക സിഎംആർഎല്ലിൽനിന്ന് കൈപ്പറ്റിയവർ വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരാണ്.
ഭീഷണിപ്പെടുത്തി പ്രതിപക്ഷ പാർടികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ട് പിണറായിയെ മാത്രം തൊടുന്നില്ല എA Vijayaraghavan Say CPI(M) Cannot Be Scared by Central Agenciesന്ന് പറഞ്ഞ് കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാക്കന്മാർ വലിയ പ്രചാരണം നടത്തി. ഇൗ റെയ്‌ഡിൽ യുഡിഎഫ് സർക്കാരിന് പങ്കുണ്ടോ എന്നാലോചിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയപ്രേരിതം: സിപിഐ
സിഎംആര്‍എല്‍ കമ്പനിയും എക്‌സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്‍സള്‍ട്ടന്‍സി ബന്ധത്തിന്റെ പേരില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളില്‍ ഇഡി നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ്. പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേരളം കേട്ടത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇഡിയെ ബിജെപി മാറ്റുന്നുവെന്ന നിലപാടില്‍നിന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പിറകോട്ടുപോയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.










0 comments