ad
Deshabhimani

print edition പ്രാഥമിക ബാങ്കുകൾക്ക്‌ 55.29 കോടി ലാഭവിഹിതം

primary banks
വെബ് ഡെസ്ക്

Published on Feb 25, 2026, 02:16 AM | 1 min read

തിരുവനന്തപുരം: പ്രാഥമിക ബാങ്കുകൾക്ക്‌ 55.29 കോടി ലാഭവിഹിതം നൽകുമെന്ന്‌ സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി. 2023–24ൽ 11.50 ശതമാനവും (26.74 കോടി) 2024–25ൽ 12 ശതമാനവും (28.54 കോടി) ലാഭവിഹിതം നൽകാൻ ചൊവ്വാഴ്‌ച ചേർന്ന ജനറൽബോഡിയോഗത്തിലാണ്‌ തീരുമാനമായത്‌. 2024-–25ൽ 3194.83 കോടി രൂപ വായ്പ‌യായി വിതരണം ചെയ്തു. 38.75 കോടി രൂപയുടെ അറ്റാദായം കൈവരിക്കാനായി. കാർഷികമേഖലയിൽമാത്രം 854.78 കോടി വായ്‌പ നൽകി. സ്വർണപ്പണയവായ്‌പയായി 567.80 കോടി നൽകി.


2025 മാർച്ചിലെ കണക്കുപ്രകാരം സംസ്ഥാനതലത്തിൽ ബാങ്കിന്റെ ആകെ വായ്പബാക്കിനിൽപ്പ് 8015.91 കോടി രൂപയാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി എൻഡിപിആർഇഎം പദ്ധതി മുഖേന ആറുപേർക്ക് മൂലധന സബ്സിഡിയും 30 പേർക്ക് പലിശ സബ്‌സിഡിയും നൽകി. 83.76 ശതമാനം റിക്കവറി ശതമാനം കൈവരിച്ചു. രണ്ടുവർഷമായി മുടങ്ങിയ പെർഫോമൻസ്‌ അവാർഡുകൾ വിതരണം ചെയ്‌തു. യുഡിഎഫ്‌ ഭരണസമിതിയുടെ ബാങ്ക്‌ പ്രവർത്തനം സ്‌തംഭിപ്പിച്ചതോടെ 2025 ജൂണിലാണ്‌ രജിസ്‌ട്രാർ അഡ്‌മിനിസ്‌ട്രേറ്റ്‌ കമ്മിറ്റിയെ നിയമിച്ചത്‌.


പിഎസ്‌സി വഴിയുള്ള അഗ്രികൾച്ചറൽ ഓഫീസർമാരുടെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുംമുന്പ്‌ സമയബന്ധിതമായി 21 നിയമനം നടത്താൻ കമ്മിറ്റിക്കായി. അസിസ്റ്റന്റ്‌ തസ്‌തികയിലും എട്ടുമാസത്തിനിടെ 20 പേരെ നിയമിച്ചു. തടസ്സപ്പെട്ടുകിടന്ന സ്ഥാനക്കയറ്റനടപടി പൂർത്തിയാക്കി. അഗ്രികൾച്ചറൽ ഓഫീസർമാരായിരുന്ന നാലുപേർക്ക്‌ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ്‌ ഓഫീസർമാരായി സ്ഥാനക്കയറ്റം നൽകി. അസിസ്റ്റന്റ്‌ മാനേജർമാരായിരുന്ന എട്ടുപേർ ഡെപ്യൂട്ടി മാനേജർമാരായി. ആറുപേർ റീജണൽ മാനേജർമാരായി. അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർമാരുടെ തസ്‌തികയിലും പ്രൊമോഷൻ നൽകി. ഡ്രൈ വർമാർ ഉൾപ്പെടെ 51 നിയമനം കമ്മിറ്റിക്ക്‌ നടത്താനായി. മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളിയെന്നും അംഗങ്ങളായ അഡ്വ. ജി ഹരിശങ്കർ, എം കരുണാകരൻ, ജോസ്‌ പാലത്തിനാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home