ad
Deshabhimani

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 26.58 കോടിയുടെ അനുമതി

K R Narayanan institute r bindu
വെബ് ഡെസ്ക്

Published on Oct 23, 2025, 07:41 PM | 1 min read

തിരുവനന്തപുരം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ അടിസ്‌ഥാന വികസന വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപോസൽ ക്യാബിനറ്റ് അംഗീകാരമായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.


കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാൻ തീരുമാനിച്ചിട്ടുള്ള പ്രൊപ്പോസലിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണം, ഷൂട്ടിങ് ആവശ്യമുള്ള തൊറാഫ ഫ്ലോർ നിർമാണം, ആംഫി തീയറ്റർ നിർമാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, മഴവെള്ളകൊയ്ത്തിനുള്ള സംവിധാനം, സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെൻട്രലൈസ്ഡ് സ്റ്റോർ, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ എന്നിവ ഉൾപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home