ad
Deshabhimani

ലക്ഷ്യ ലേബർ റൂം, വയോജന ക്ലിനിക്: കൊല്ലം മെഡിക്കൽ കോളേജിൽ പുതിയ 10 പദ്ധതികൾ

kollam medical college
വെബ് ഡെസ്ക്

Published on Sep 01, 2025, 04:30 PM | 2 min read

കൊല്ലം : കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ 10 പദ്ധതികളുടെ ഉദ്ഘാടനം സെപ്തംബർ 2 ചൊവ്വാഴ്ച രാവിലെ 11ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ലക്ഷ്യ ലേബർ റൂം, എച്ച്ഡിഎസ് പേ വാർഡ്, എച്ച്ഡിഎസ് പേയിംഗ് ഫാർമസി, വയോജന ക്ലിനിക് ആൻഡ് മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷൻ, ഫ്‌ളൂറോസ്‌കോപ്പി, ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ, ബോധിക അക്കാഡമിക് പാർക്ക് ആൻഡ് പബ്ലിക് ലൈബ്രറി, സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ, ചിറക് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, ഇൻഡോർ ക്രിക്കറ്റ് ആസ്‌ട്രേ ടർഫ് തുടങ്ങിയ 4 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. ജി എസ് ജയലാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയാകും.


ഗർഭിണികൾക്ക് പ്രസവ സമയത്തും ശേഷവും മികച്ച ഗുണനിലവാരമുള്ള പരിചരണം ഉറപ്പ് വരുത്തുന്നതിനായാണ് 1.39 കോടി രൂപ ചിലവഴിച്ച് ഗൈനക് ബ്ലോക്കും ലക്ഷ്യ നിലവാരത്തിൽ ഓപ്പറേഷൻ തിയറ്ററും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കിയത്. 40 ലക്ഷം രൂപ ചിലവഴിച്ചാണ് എച്ച്ഡിഎസ് പേ വാർഡുകൾ സജ്ജമാക്കിയത്. 23 റൂമുകൾ ആണ് സജ്ജമാക്കുന്നത്. അതിൽ 5 എസി റൂമുകളും ഉൾപ്പെടും. 45 ലക്ഷം രൂപ ചിലവഴിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എച്ച്ഡിഎസ് പേയിങ് ഫാർമസി സജ്ജമാക്കി. ഏറ്റവും വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.


40 ലക്ഷം രൂപ ചിലവിൽ ഡയ്‌നോഗസ്റ്റിക് ബ്ലോക്കിൽ ജെറിയാട്രിക് ഒ പി ഉൾപ്പെട്ട വയോജന ക്ലിനിക്ക് സജ്ജമാക്കി. നിലവിൽ മെമ്മറി ക്ലിനിക്കും മോഡൽ പാലിയേറ്റിവ് കെയർ ക്ലിനിക്കും ലിവിങ് വിൽ ഇൻഫർമേഷൻ ക്ലിനിക്കും പ്രവർത്തിച്ചു വരുന്നു. 74 ലക്ഷം രൂപ ചിലവഴിച്ച് ഡിജിറ്റൽ ഫ്‌ളൂറോ സ്‌കോപ്പി മെഷീൻ സ്ഥാപിച്ചു. ശരീരത്തിന്റെ അകത്തെ ചലനങ്ങളുടെ ലൈവ് എക്‌സ്‌റേ വിഡിയോ രൂപമാണ് ഫ്‌ളൂറോ സ്‌കോപ്പി. പഴയ അനലോഗ് സിസ്റ്റത്തിന് പകരം ഡിജിറ്റൽ ഡിറ്റക്ടറുകളും, കമ്പ്യൂട്ടറുകളും ഉപയോഗിച്ച് ഗുണമേന്മയും സൂഷ്മതയും മെച്ചപ്പെടുത്തുകയാണ് ഫ്‌ളൂറോ സ്‌കോപ്പി സാധ്യമാക്കുന്നത്. ഇത് രോഗ നിർണയത്തിന് ഏറെ പ്രയോജന പ്രദമാണ്. 40 ലക്ഷം ചിലവഴിച്ചുള്ള ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ, 10 ലക്ഷം ചിലവഴിച്ചുള്ള ബോധിക അക്കാഡമിക് പാർക്ക് & പബ്ലിക് ലൈബ്രറി, 5 ലക്ഷം ചിലവഴിച്ചുള്ള സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ, 4 ലക്ഷം ചിലവഴിച്ചുള്ള ഇൻഡോർ ക്രിക്കറ്റ് ആസ്‌ട്രേ ടർഫ്, ചിറക് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home