ad
Deshabhimani

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ എം സലീംകുമാർ അന്തരിച്ചു

km salimkumar
വെബ് ഡെസ്ക്

Published on Jun 29, 2025, 09:36 AM | 1 min read

കൊച്ചി : എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ എം സലീംകുമാർ(77) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ പുലർച്ചെയാണ് മരിച്ചത്. ദളിത് ചിന്തകനും മുൻ നക്സൽ പ്രവർത്തകനുമായിരുന്ന സലീംകുമാർ അടിയന്തിരാവസ്ഥക്കാലത്ത് 17 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.


ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ് . പരേതയായ ആനന്ദവല്ലിയാണ് ഭാര്യ. മക്കള്‍: ഡോ. പിഎസ് ഭഗത്, പിഎസ് ബുദ്ധ. മരുമകന്‍: ഗ്യാവിന്‍ ആതിഷ്.


രക്ത പതാക മാസിക, അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.


സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണവും (2008) ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റര്‍- 2008), നെഗ്രിറ്റിയൂഡ് (2012) സംവരണം ദലിത് വീക്ഷണത്തില്‍ (2018) ദലിത് ജനാധിപത്യ ചിന്ത (2018) ഇതാണ് ഹിന്ദു ഫാസിസം (2019) വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ (2021) എന്നിവയാണ് സലീംകുമാർ എഴുതിയ പുസ്തകങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home