ad
Deshabhimani

റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ഷൂസുകൾക്കുള്ളിലും ഫ്ലാസ്കിലുമായി 3 കിലോ കഞ്ചാവ്

 abandoned shoes.jpg
വെബ് ഡെസ്ക്

Published on May 09, 2026, 08:55 PM | 1 min read

കൊച്ചി: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുജോഡി ഷൂസിനകത്തും ഫ്ലാസ്കിലുമായി മൂന്നുകിലോ കഞ്ചാവ് പിടിച്ചെടുത്ത് എറണാകുളം റെയിൽവേ പൊലീസ്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആറാം പ്ലാറ്റ്ഫോമിനുസമീപമുള്ള മേൽപ്പാലത്തിന്റെ അടിയിൽനിന്നാണ് നാല് ജോഡി ഷൂസ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ ഷൂസിനകത്തെ സോക്‌സുകളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


എറണാകുളം സൗത്ത് ആർപിഎഫ് ഇൻസ്പെക്ടർ ബിനോയി ആന്റണിയുടെ മേൽനോട്ടത്തിലുള്ള സിപിഡിഎസ് ടീമും റെയിൽവേ ഡിവൈഎസ്‌പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘവും ചേർന്നാണ് പരിശോധന നടത്തിയത്. വിശദമായ അന്വേഷണം ആരംഭിച്ചു.

ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ഷൂസിലും ഫ്ലാസ്കിലും ഒളിപ്പിച്ച കഞ്ചാവ്‌




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home