ad
Deshabhimani

'ദുഃസ്വപ്നം മാറാൻ ചരട് കെട്ടണം'; വിദ്യാർഥിനിയെ പീഡിപ്പിച്ച് മന്ത്രവാദി, അറസ്റ്റ്

rape
വെബ് ഡെസ്ക്

Published on Oct 14, 2025, 08:24 PM | 1 min read

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ. വയനാട്‌ മുട്ടിൽ സ്വദേശിയും പറമ്പിൽ കടവ്‌ കുന്നത്തുമലയിൽ താമസിക്കുന്ന ചോലയിൽ വീട്ടിൽ കുഞ്ഞുമോനെ(42)യാണ്‌ ചേവായൂർ പൊലീസ്‌ അറസ്റ്റുചെയ്തത്‌.


ചേവായുർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനി രാത്രി ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കാൻ പൂജിച്ച ചരട് കെട്ടണമെന്നാവശ്യപ്പെട്ടാണ്‌ അമ്മയ്ക്കൊപ്പം പൂജാരിയായ പ്രതിയുടെ അടുത്തെത്തിയത്‌. പ്രശ്നംവെച്ച് പൂജകൾ നടത്തണമെന്ന്‌ ആവശ്യപ്പെട്ടത്‌ അനുസരിച്ച്‌ തന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തിയെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നു.


അവധി കഴിഞ്ഞ് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ പ്രതി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചും ബലാത്സംഗം ചെയ്തു. പരാതിയിൽ ചേവായൂർ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായത്‌. ചേവായൂർ സിഐ മഹേഷ്‌, എസ്‌ഐമാരായ നിമിൻ കെ ദിവാകരൻ, സജീവ് എന്നിവരാണ്‌ പ്രതിയെ കസ്റ്റഡിയിലെടുത്തത്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home