ad
Deshabhimani

അറബിക്കടലിൽ കപ്പൽ അപകടം; 21 പേരെ രക്ഷപ്പെടുത്തി

ship kochi
വെബ് ഡെസ്ക്

Published on May 24, 2025, 06:12 PM | 1 min read

തിരുവനന്തപുരം: കൊച്ചിയിൽ 70കിലോമീറ്റർ അകലെ കണ്ടെയ്നറുകളുമായി പോയ കപ്പൽ അറബിക്കടലിൽ അപകടത്തിൽപെട്ടു. അപകടത്തിൽ ചെരിഞ്ഞകപ്പലിൽ നിന്നും 21 പേരെ രക്ഷപ്പെടുത്തി. ലൈബീരിയന്‍ ഫ്‌ളാഗുള്ള എം.എസ്.സി എല്‍സ3 എന്ന കാര്‍ഗോ ഷിപ്പാണ് അപകടത്തില്‍പ്പെട്ടത്.


24 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി.രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്.നേരത്തെ കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നത് കോസ്റ്റ് ​ഗാർഡിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അപകടകരമായ വസ്തുക്കൾ ഉണ്ടാകാമെന്നും ഇതിന്റെ ഭാ​ഗമായി ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിരുന്നു.


കപ്പൽ 24 ഡ‍ി​ഗ്രി ചെരിഞ്ഞിരിക്കുകയാണ് ,ഇത് അപകടമാണെന്നും കൊച്ചി നേവി ആസ്ഥാനത്ത് നിന്നും അറിയിച്ചു. 184 മീറ്റർ നീളമാണ് കപ്പലിനുള്ളത്.

അതേസമയം, കണ്ടെയ്നറുകൾ കടലിൽ നിന്നും മാറ്റാമുള്ള ശ്രമവും തുടരുകയാണ്. റഷ്യൻ സ്വദേശിയാണ് കപ്പലിന്റെ ക്യാപ്റ്റൻ. 20 ഫിലിപ്പെെൻ സ്വദേശികൾ, രണ്ട് ഉക്രെെൻ സ്വദേശികൾ, ജോർജിയയിൽ നിന്നും ഒരാൾ എന്നിങ്ങനെ 24 പേരാണ് കപ്പലിലുള്ളത്. റഷ്യൻ സ്വദേശിയാണ്. അതേസമയം, കപ്പൽ പൂർണമായി ചെരിഞ്ഞാൽ അപകടമെന്നും നേവി അറിയിച്ചു.





Live Updates
a year agoMay 24, 2025 06:22 PM IST

മെയ് 21 ന് വിഴിഞ്ഞത്തെത്തിയ കപ്പൽ മെയ് 23ന് 2.26ന് അവിടെ നിന്നും പുറപ്പെട്ടു

a year agoMay 24, 2025 06:21 PM IST

കപ്പൽ 1997ൽ നിർമിച്ചത്. 28 വർഷത്തെ പഴക്കം

a year agoMay 24, 2025 06:21 PM IST

കപ്പൽ മറിഞ്ഞത് ചുഴിയിൽപെട്ട്

a year agoMay 24, 2025 06:18 PM IST

ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോ​ഗിക സ്ഥിരീകരണം

a year agoMay 24, 2025 06:15 PM IST

കപ്പൽ പുറപ്പെട്ടത് വിഴിഞ്ഞത്ത് നിന്ന്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home