ad
Deshabhimani

എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

SFI STATE CONFERENCE.
avatar
സ്വന്തം ലേഖകൻ

Published on Aug 07, 2026, 10:11 PM | 1 min read

ന്യൂഡൽഹി: എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സമ്മേളനത്തിന്‌ ജണ്ടേവാലനിലെ അബേദ്‌കർ ഭവനിൽ തുടക്കം. ഉജ്വൽ റാണ ഹാളിലെ സിയ ഗുലേരിയ മഞ്ചിലാണ്‌ സമ്മേളനം നടക്കുന്നത്‌. സംസ്ഥാന പ്രസിഡന്റ്‌ സൂരജ്‌ ഇളമൺ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. പൊതുസമ്മേളനം സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസും പ്രതിനിധി സമ്മേളനം എസ്‌എഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സുഭാഷ്‌ ജാഖഡും ഉദ്‌ഘാടനം ചെയ്തു.

ബിഹാറിലെ നളന്ദ ജില്ലയിലുള്ള നഗർനൗസയിൽ ഡിഗ്രി കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടർന്ന്‌ 40 ദിവസം ജയിലിൽ കിടന്ന എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ കാന്തി കുമാരി മുഖ്യാതിഥിയായി. അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, വൈസ്‌ പ്രസിഡന്റ്‌ ശിൽപ സുരേന്ദ്രൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഐഷി ഘോഷ്‌ സ്വാഗതം പറഞ്ഞു. സമ്മേളനം ശനിയാഴ്‌ച അവസാനിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home