കേന്ദ്രം തെളിക്കുന്ന വഴിയേ സതീശൻ സർക്കാരും
സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ ഉത്തരവ്

വി ഡി സതീശന്‍
തിരുവനന്തപുരം: സ്വതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണിത്. ഈ നിർദ്ദേശവുമായി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നത്. ഇതോടെ കേന്ദ്രം തെളിക്കുന്ന വഴിയേയാണ് യുഡിഎഫ് സർക്കാരിന്റെ സഞ്ചാരമെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് സ്വീകരിക്കുമ്പോഴാണ് സതീശൻ സർക്കാർ കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ച് സഭാ നടപടികൾക്ക് തുടക്കം കുറിച്ചതും ഇതോടു ചേർത്തു വായിക്കേണ്ട ഒന്നാണ്.
സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയഗാനവും എന്ന ക്രമത്തിൽ ആലപിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശം. ഈ നിർദേശമാണ് ഇപ്പോൾ സതീശൻ സർക്കാരിലൂടെ കേരളത്തിൽ പ്രാവർത്തികമാക്കുന്നത്.









0 comments